പ്രാന്തൻ കണ്ടൽ
| ഭ്രാന്തൻ കണ്ടൽ പീകണ്ടൽ |
|
|---|---|
| Rhizophora mucronata with propagule | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Malpighiales |
| കുടുംബം: | Rhizophoraceae |
| ജനുസ്സ്: | Rhizophora |
| വർഗ്ഗം: | R. mucronata |
| ശാസ്ത്രീയ നാമം | |
| Rhizophora mucronata Lam.[1] |
|
ശാസ്ത്രീയനാമം : റൈസോഫെറ മ്യൂക്രോനേറ്റ (Rhizophora mucronata). [2]റൈസോഫെറേഷ്യേ കുടുംബത്തിൽ പെട്ട കണ്ടൽച്ചെടിയാണിത്. കേരള വനം വകുപ്പ് കേരളത്തിൽ വച്ചുപിടിപ്പിക്കുന്ന കണ്ടൽച്ചെടികളിലൊന്നിതാണ്. കൊച്ച് ആൽമരം പോലെ ചതുപ്പിൽ തായ്‌വേരുകൾ താഴ്ന്നിറങ്ങി വളരുന്നു. 15 മീറ്റർ ഉയരത്തിൽ വളരാറുണ്ട്. പച്ച നിറത്തിലുള്ള ഇലകൾ പഴുത്താൽ മഞ്ഞനിറമാണ്. ഇടതൂർന്ന് നിൽക്കുന്ന ഇലച്ചാർത്താണ്. വേരുകൾ കുടപോലെ വളർന്ന് പന്തലിച്ച് നിൽക്കുന്നു. ഈ വേരുകളും ചെടിയും ചേർന്ന് കാറ്റിനെ പിടിച്ച് നിർത്താൻ സഹായിക്കുന്നു. പൂക്കൾക്ക് വെള്ളനിറമാണ്. പച്ച നിറത്തിലുള്ള നീണ്ടകായ്കൾ തൂങ്ങി നിൽക്കുന്നു. ഈ വിത്തുകൾ താഴെ വീണാൽ ചെളിയിൽ കുത്തി നിൽകും, അതേയിടത്തുതന്നെ വളരാനും ഇവക്കാകും. ഡിസംബർ മുതൽ ജൂൺ വരെയാണ് ഭ്രാന്തൻ കണ്ടലിന്റെ പൂക്കാലം. ഉപ്പുകൂടിയ തീരങ്ങളിൽ ഇവ യഥേഷ്ടം വളരും. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനും വേലിയേറ്റവും വേലിയിറക്കവും നടക്കുന്ന സമയത്തുണ്ടാകുന്ന ജലനിരപ്പിലെ വ്യത്യാസങ്ങൾ ഉൾക്കൊണ്ട് വളരാനും കഴിവുണ്ട്. വംശവർദ്ധനവ് വിവിപ്പരി രീതിയിൽ നടക്കുന്നു.
കേരളത്തിൽ കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് പുഴക്കരയിലും അഴിമുഖത്തും ധാരാളം വളരുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ആഫ്രിക്ക ആസ്തേലിയ എന്നീ ഭൂഖണ്ഡങ്ങളിലും പ്രകൃതിദത്ത ഭ്രാന്തൻ കണ്ടൽ കാടുകൾ ധാരാളം കാണുന്നു.
അവലംബം[തിരുത്തുക]
- ↑ GRIN (March 1, 2006). "Rhizophora mucronata information from NPGS/GRIN". Taxonomy for Plants. National Germplasm Resources Laboratory, Beltsville, Maryland: USDA, ARS, National Genetic Resources Program. ശേഖരിച്ചത് October 7, 2012.
- ↑ http://www.hort.purdue.edu/newcrop/duke_energy/Rhizophora_mucronata.html