പോപ്‌കോണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Popcorn on the cob, freshly harvested.
Popped popcorn, ready for eating.
|
||||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||||
|
||||||||||||||||
|
|
||||||||||||||||
| Zea mays averta |
| Popcorn, air-popped, no additives 100 g (3.5 oz)-ല്‍ അടങ്ങിയ പോഷകമൂല്യം |
|||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| ഊര്‍ജ്ജം 380 kcal 1600 kJ | |||||||||||||
|
|||||||||||||
| One cup is 8 grams. Percentages are relative to US recommendations for adults. Source: USDA Nutrient database |
|||||||||||||
ചോളം ചൂടാക്കുമ്പോള്‍ അതിന്റെ ഉള്‍വശത്തുള്ള പരിപ്പ് ചെറിയ ശബ്ദത്തില്‍ പൊട്ടി വിരിഞ്ഞ് വരുന്ന പൂമ്പാറ്റയുടെ ആകൃതിയിലുള്ള വെള്ള നിറത്തോട്കൂടിയ ഭക്ഷ്യയോഗ്യമായ ഒന്നാണ് പോപ്‌കോണ്‍ അഥവാ ചോളാപ്പൊരി . കൂണ്‍ ആകൃതിയിലുമുള്ള ചോളാപ്പൊരിയുമുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
അമേരിക്കക്കാരാണ് പോപ്‌കോണ്‍ ആദ്യമായി കണ്ടുപിടിച്ചത്. 1930കളില്‍ ലോകെത്തെ പ്രത്യേകിച്ചും അമേരിക്കയെ പിടിച്ചുകുലുക്കിയ സാമ്പത്തിക പ്രതിസന്ധികാലത്താണ് ഇടവേളകളിലെ ചെറുഭക്ഷണമായി പോപ്‌കോണ്‍ ജനപ്രിയമാകുന്നത്. അക്കാലത്ത് എല്ലാ വാണിജ്യങ്ങളും പരാജയമായപ്പോള്‍, താരതമ്യേന ചെലവ് കുറഞ്ഞ പോപ്‌കോണ്‍ കച്ചവടത്തിലേക്ക് ജനങ്ങള്‍ തിരിയുകയായിരുന്നു. ചെറിയ കര്‍ഷകര്‍ക്ക് ഇതൊരു വരുമാന മാര്‍ഗ്ഗമായിമാറി. രണ്ടാംലോക യുദ്ധസമയത്ത് പഞ്ചസാരയുടെ ദൗര്‍ലഭ്യം കാരണം അമേരിക്കന്‍ ജനത പോപ്‌കോണ്‍ ഭക്ഷിക്കുന്നത് മൂന്നിരട്ടിയോളമായി വര്‍ദ്ധിപ്പിച്ചു.
ഇന്ന് ലോകവ്യാപമായി പോപ്‌കോണ്‍ പ്രിയമേറിയ ഒരു സ്‌നാക്സായി കണക്കാക്കപെടുന്നു.
[തിരുത്തുക] പാചകരീതി
വാണിജ്യാടിസ്ഥാനത്തില്‍ പോപ്‌കോണ്‍ ഉണ്ടാക്കുന്നതിന് പ്രത്യേകമായ യന്ത്രം തന്നെ ആവശ്യമാണ്. എന്നാല്‍ ചെറിയ തോതില്‍ പോപ്‌കോണ്‍ പാചകം ചെയ്യുന്നതിന് ഇതിന്റെ ആവശ്യമില്ല. ഒരു ആഴമുള്ള പാത്രം അടുപ്പത്ത് വച്ച് ചൂടായി വരുമ്പോള്‍ അല്പം പാചകയെണ്ണ ഒഴിക്കുക. അതിലേക്ക് ഉണക്കിയെടുത്ത ചോളമണികള്‍ ചേര്‍ക്കുകയും പാത്രം കുറച്ച് സമയം അടച്ച് വെക്കുകയും ചെയ്യുക. അല്പസ്മയം കഴിയുമ്പോള്‍ പത്രത്തിനകത്തുള്ള ചോളം ചെറിയ ശബ്ദത്തില്‍ പൊട്ടുന്നത് കേള്‍ക്കാം. പൊട്ടുന്ന ശബ്ദം ഇല്ലതാകുന്നതോട്കൂടി പോപ്‌കോണ്‍ തയ്യാറായി എന്ന് കണക്കാക്കാം.
പോപ്‌കോണ്‍ ഉണ്ടാകുന്നതിനായുള്ള ചോളധാന്യം പ്രത്യാകമായി ഉണക്കി പാക്ക് ചെയ്തവ ഇന്ന് വിപണികളില്‍ ലഭ്യമാണ്.
[തിരുത്തുക] അവലംബം
[തിരുത്തുക] കൂടുതല്‍ വായനക്ക്
- Hallauer, Arnel R. (2001). Specialty Corns. CRC Press. ISBN 0849323770.
- Lusas, Edmund W.; Rooney, Lloyd W. (2001). Snack Foods Processing. CRC press. ISBN 1566769329.
- Smith, Andrew F. (1999). Popped Culture: The Social History of Popcorn in America. University of South Carolina Press. ISBN 1570033005.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്