പേരേലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പേരേലം | |
|---|---|
| Black cardamom fruit as used as spice | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | സസ്യം |
| (unranked): | പുഷ്പിക്കുന്ന സസ്യങ്ങൾ |
| (unranked): | Monocots |
| (unranked): | Commelinids |
| നിര: | Zingiberales |
| കുടുംബം: | Zingiberaceae |
| ജനുസ്സ്: | Amomum |
| വർഗ്ഗം: | A. subulatum, A. costatum |
| ശാസ്ത്രീയ നാമം | |
| Amomum subulatum, Amomum costatum[അവലംബം ആവശ്യമാണ്] (A. subulatum) Roxb. (A. costatum) Benth. & Hook.f. |
|
നേപ്പാൾ എന്ന രാജ്യത്തുനിന്നും ഇറക്കുമതി ചെയ്തെത്തുന്നതിനാൽ നേപ്പാൾ ഏലം എന്നറിയപ്പെടുന്ന ഏലത്തിനുസമാനമായ ചെടിയാണിത്. സാധാരണ ഏലത്തിൽ നിന്നും അല്പം വലുതാണിവ. ഏലത്തിനുള്ള സാധാരണ ഗുണഗണങ്ങളെല്ലാം ഇവയ്ക്കുണ്ട്. എന്നാൽ ഏലത്തിന്റെയത്ര ഗുണവും മണവും ഇതിനുണ്ടാകില്ല.[1] അമോമം സുബുലേറ്റം (Amomum subulatum) എന്നാണിതിന്റെ ശാസ്ത്രീയനാമം.
വർഗ്ഗീകരണം [തിരുത്തുക]
സിഞ്ചിബറേസ്യേ ഫാമിലിയിൽ ആൽപീനിയ ട്രൈബസിൽ അമോമം എന്ന ജീനസിലാണ് ഇവ ഉൾപ്പെടുന്നത്.[2] ഗ്രേറ്റർ കാർഡമോമം, ഇന്ത്യൻ കാർഡമോമം, ബംഗാൾ കാർഡമോമം, ബ്രൗൺ കാർഡമോമം, വിംഗ്ഡ് കാർഡമോമം എന്നിങ്ങനെ ബഹുവിധനാമങ്ങൾ ഇവയ്ക്കുണ്ട്.
സസ്യശരീരം [തിരുത്തുക]
അഞ്ചടിയോളം പൊക്കത്തിൽ വളരുന്ന നിത്യഹരിതസസ്യമാണിത്. ഇലകൾ സസ്യകാണ്ഡത്തിന് അഗ്രഭാഗത്തായി കാണപ്പെടുന്നു.[3] മങ്ങിയ ചുവപ്പുനിറമുള്ള കാണ്ഡച്ചുവടും അവിടെ നിന്ന് രൂപപ്പെടുന്ന പൂക്കളും ഇതിന്റെ സവിശേഷതയാണ്.
അവലംബം [തിരുത്തുക]
- ↑ ആഹാരവും ആരോഗ്യവും, ഡോ.എസ്.നേശമണി, ഭാഷാഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരണം, 2009
- ↑ http://species.wikimedia.org/wiki/Amomum_subulatum
- ↑ http://www.ganeshvilla.com/gingers/ammomum_subulatum.htm