പൂവൻ കോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂവൻ കോഴി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Galliformes
കുടുംബം: Phasianidae
ജനുസ്സ്: Gallus
വർഗ്ഗം: G. gallus

കോഴി വർഗത്തിലെ ആൺ പക്ഷികളെ ആണ് പൂവൻ കോഴി എന്ന് വിളിക്കുന്നത് . പൂവൻ എന്നു ഇവയെ വിളിക്കാറുണ്ട്. പിടക്കോഴികളെ അപേക്ഷിച്ച് ഇവയ്ക്ക് തലയിൽ വലിയ പൂവും നീണ്ട അങ്കവാലും ഉണ്ട്. മറ്റു ചില ഇനം പക്ഷികളുടെ ആൺ പക്ഷികളെ പൂവൻ എന്നു വിളിക്കാറുണ്ട് .[1][2]

[തിരുത്തുക] കൂവൽ

പുവാൻ കോഴികളെ അധികവും വർണിച്ചു കാണുക ഇവയുടെ അതി രാവിലെ ഉള്ള കൂവൽ ആയ കോകര കോ കോ...... (ഇംഗ്ലീഷ് : cock-a-doodle-doo) എന്ന ശബ്ദത്തിൽ ആണ് . സാധാരണയായി നാലു മാസം പ്രായം ആകുമ്പോൾ ആണ് പൂവൻ കോഴി കൂവി തുടങ്ങുന്നത്. മിക്കവാറും വേലിയുടെ മുകളിലോ അല്ലെങ്കിൽ മറ്റു എന്തെങ്കിലും ഉയരം കൂടിയ സ്ഥലങ്ങളിലോ ആണ് ഇവ കയറി നിന്നു കൂവുക . പൂവൻ കോഴിയുടെ കൂവൽ ഇവയുടെ അധീനപ്രദേശപരിധി മറ്റു പൂവൻ കോഴികളെ അറിയിക്കുന്നതിനുള്ള ഒരു മുഖ്യ പ്രക്രിയ ആണ്. ഒരു ദിവസത്തിന്റെ പ്രത്യേക സമയം കൂവലിനു ഇല്ല, എപ്പോൾ വേണമെങ്കിലും കൂവാം , എന്നാൽ ചില ഇനങ്ങൾ കൂടുതൽ തവണ കൂവുമ്പോൾ മറ്റു ചില ഇനങ്ങൾ വളരെ കുറച്ചു തവണ മാത്രമേ കൂവാറുള്ളൂ.

Rooster crowing small.ogg
ഒരു പൂവൻ കോഴി കൂവുന്ന വീഡിയോ ചിത്രം ശബ്ദം സഹിതം

[തിരുത്തുക] കോഴിപ്പോര്

രണ്ടു പൂവൻ കോഴികൾ തമ്മിൽ ഒരു നിശ്ചിത വലയത്തിൽ വെച്ചു നടത്തുന്ന പോരാണ്‌ കോഴിപ്പോര് . പോരിനു ഉപയോഗിക്കുന്നത് സാധാരണ വളർത്തു കോഴികളെ അല്ല. ഇവയെ പോരിനു വേണ്ടി പ്രത്യേകമായി വളർത്തി എടുക്കുന്നവയാണ്. ഇവയെ പന്തയക്കോഴികൾ എന്നും വിളിക്കുന്നു. കോഴി പന്തയം ഒരു പരമ്പരാഗത മത്സരമായി ആണ് ചില നാടുകളിൽ കണക്കാക്കുന്നത് എന്നാൽ മറ്റു ചില നാട്ടിൽ ഇത് മൃഗങ്ങളോടുള്ള ക്രൂരതയായി കാണുന്നു. അതിനാൽ മിക്ക രാജ്യങ്ങളിലും ഇത് നിയമം മൂലം നിരോധിച്ചിട്ടുണ്ട് .[3]

Commons:Category
വിക്കിമീഡിയ കോമൺസിലെ Roosters എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=പൂവൻ_കോഴി&oldid=1289029" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ