പൂന്തത്ത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പൂന്തത്ത | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Aves |
| നിര: | Psittaciformes |
| കുടുംബം: | Psittacidae |
| ജനുസ്സ്: | Psittacula |
| വർഗ്ഗം: | P. roseata |
| ശാസ്ത്രീയ നാമം | |
| Psittacula roseata Biswas, 1951 |
|
തല കടുംചുവപ്പുനിറത്തോടു കൂടിയ തത്തയിനമാണ് പൂന്തത്ത (ഇംഗ്ലീഷ്: Blossom headed Parakeet ശാസ്ത്രീയനാമം:Psittacula roseata). സഞ്ചാരപ്രിയരായ ഇവർ ഭക്ഷണത്തിന്റെ ലഭ്യതയമുസരിച്ച് വളരെ ചെറിയ ദൂരത്തേക്ക് ദേശാടനം നടത്താറുണ്ട്. 30 സെന്റീമീറ്ററോളം വലിപ്പമുള്ള പൂന്തത്തയുടെ വാലിനു മാത്രം ഏകദേശം 18 സെ.മീ കാണും. കഴുത്തിലൊരു കറുത്ത വളയമുണ്ട്. ആൺപക്ഷിയുടെ തലയുടെ മുൻഭാഗം ചുവപ്പ് നിറത്തിലാണ്. പുറകോട്ട് പോകും നിറം നീലയായി മാറും. പെൺതത്തകൾക്ക് തലയ്ക്ക് ഇളം പച്ച നിറമാണ്. കൂടാതെ ഇവയ്ക് കഴുത്തിൽ വളയം കാണാറില്ല. ഇന്ത്യയിലെ വനങ്ങളിലും തുറസ്സായ മരക്കൂട്ടങ്ങൾക്കിടയിലും കാണാറുള്ള ഇവ ഒറ്റത്തവണ 5 - 6 മുട്ടയിടും.[1] [2] [3]