പാഞ്ചാലിക്കാട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാഞ്ചാലിക്കാട
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Turniciformes
കുടുംബം: Turnicidae
ജനുസ്സ്: Turnix
വർഗ്ഗം: T. sylvaticus
ശാസ്ത്രീയ നാമം
Turnix sylvaticus
Desfontaines, 1789

കാടകളുടെ കുടുംബത്തിൽ ഉൾപ്പെടാത്തതും കാടകളോടു രൂപത്തിലും ആഹാര സമ്പാദനരീതിയിലും സാമ്യം പുലർത്തുന്നതുമായ പക്ഷി ഇനമാണ് പാഞ്ചാലിക്കാട'. (ശാസ്ത്രീയ നാമം Turnix sylvaticus) . (ഇംഗ്ലീഷ് Kurrichane Buttonquail, Small Buttonquail, Common Buttonquail, or Andalusian Hemipode). ഇവ സ്പെയിനിലും ആഫ്രിക്ക മുതൽ ഇന്ത്യവരേയും ഏഷ്യയുടെ ധ്രുവഭാഗങ്ങൾ മുതൽ ഇന്തോനേഷ്യ വരേയും കാണപ്പെടുന്നു. ഇവയെ കണ്ടെത്തുവാൻ വളരെ പ്രയാസമാണ്. പുൽപ്രദേശങ്ങളിലോ കുറ്റിക്കാടുകളിലോ ചെറിയ പ്രാണികളേയും വിത്തുകളേയും തിന്നു ജീവിക്കുന്നു.

രൂപ വിവരണം[തിരുത്തുക]

15 സെ.മീ വലിപ്പമേയുള്ളു. പുറത്ത് മങ്ങിയ തവിട്ടുനിറത്തിലുള്ള വരകളുണ്ട്. അടിവശം മങ്ങിയ നിറമാണ്.

പ്രജനനം[തിരുത്തുക]

ഇവയിൽ ഇണയെ ശൃംഗരിച്ചു വശത്താക്കുന്നത് പിടകളാണ്. കൂടുണ്ടാക്കുന്നതും പിടകളാൺ. ആണാണ് അടയിരിക്കുന്നത്.

കൂടുകെട്ടുന്ന കാലം ജൂൺ മുതൽ സെപ്തംബർ വരെയാൺ. മുട്ടയിൽ നിന്നു വിരിഞ്ഞ ഉടനെ കുഞ്ഞുന്ങ്ങള്ക്ക് ഓടാൺ കഴിയും.

അവലംബം[തിരുത്തുക]

  • കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  • Birds of periyar – ആർ. സുഗതൻ, കേരള വനം, വന്യജീവി വകുപ്പ്
  • Birds of Kerala - ഡീ.സി. ബുക്സ്

ചിത്രശാല[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പാഞ്ചാലിക്കാട&oldid=1968982" എന്ന താളിൽനിന്നു ശേഖരിച്ചത്