പറവൂർ കെ. ശാരദാമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പറവൂർ കെ. ശാരദാമണി

പ്രശസ്ത സംഗീതജ്ഞയും ട്രാവൻകൂർ റേഡിയോ നിലയത്തിലെ ആദ്യ അനൗൺസർമാരിലൊരാളുമായിരുന്നു പറവൂർ കെ. ശാരദാമണി. ശാരദാമണിയും പറവൂർ കെ. രാധാമണിയും പറവൂർ സിസ്റ്റേഴ്സ് എന്ന് അറിയപ്പെടുന്ന സംഗീതജ്ഞരായിരുന്നു.[1] പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ ജി. വേണുഗോപാൽ ഇവരുടെ സഹോദരീപുത്രനാണ്.

ജീവിതരേഖ[തിരുത്തുക]

പറവൂർ ടി.എൻ. കുമാരപിള്ളയുടെയും കൊച്ചുകുട്ടിയമ്മയുടെയും മകളായി ജനിച്ചു. ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ കേരളത്തിലെ പ്രഥമ ശിഷ്യരിൽ ഒരാളാണ്. സ്വാതിതിരുനാൾ സംഗീത കോളേജിൽ പഠിച്ചു. ട്രാവൻകൂർ റേഡിയോ നിലയത്തിലെ ആദ്യ അനൗൺസർമാരായിരുന്നു പറവൂർ കെ. ശാരദാമണിയും സഹോദരി പറവൂർ കെ. രാധാമണിയും. മഹാത്മാഗാന്ധിയുടെ മരണം ഉൾപ്പെടെയുള്ള വാർത്തകളടങ്ങിയ ബുള്ളറ്റിനുകൾ വായിച്ചത് ഇവരായിരുന്നു. കേരളഗാനം ആദ്യ നിയമസഭയിൽ ആലപിച്ചതും ഇവരായിരുന്നു. ദിവാൻ സി.പി. രാമസ്വാമി അയ്യർക്കു നേരെ വധശ്രമം നടക്കുന്നതിനു അവർ ദൃക്‌സാക്ഷിയായിരുന്നു. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാഡമിയിൽ ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ കച്ചേരി നടക്കുന്നതിനിടെയായിരുന്നു ആക്രമണം.

അവലംബം[തിരുത്തുക]

  1. "പ്രശസ്ത കർണാടിക സംഗീതജ്ഞ പറവൂർ കെ. ശാരദാമണി അന്തരിച്ചു". മനോരമഓൺലൈൻ. 2016-11-16. Archived from the original on 2016-11-18. Retrieved 2016-11-17.{{cite news}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പറവൂർ_കെ._ശാരദാമണി&oldid=3776778" എന്ന താളിൽനിന്ന് ശേഖരിച്ചത്