നടത്തമത്സരം
നടത്തമത്സരം ഒരു ദീർഘദൂര ട്രാക്ക് ആൻഡ് ഫീൽഡ് മത്സരമാണ്. നിശ്ചിതദൂരം കൂടുതൽ വേഗം നടന്നെത്തുന്നയാൾ മത്സരത്തിൽ വിജയിക്കുന്നു. നടക്കുമ്പോൾ എപ്പോഴും ഏതെങ്കിലും ഒരു കാൽ നിലത്ത് തൊട്ടിട്ടുണ്ടാവണം എന്ന നിയമം ഓട്ടമത്സരത്തിൽ നിന്ന് ഇതിനെ വേറിട്ടുനിർത്തുന്നു. കൂടാതെ ഓരോ അടിവെപ്പിലും നിലത്ത് തൊടുന്ന കാൽപാദം മുട്ട് വളയാതെ നിവർന്ന് നിൽക്കണം എന്നും നിയമം അനുശാസിക്കുന്നു. നഗ്നനേത്രങ്ങൾക്ക് കാണുന്ന വിധത്തിൽ ഈ നിയമങ്ങൾ തെറ്റിച്ചാൽ കായികതാരത്തെ അയോഗ്യനാക്കുന്നു.
ഒളിമ്പിക്സിൽ [തിരുത്തുക]
ഒളിമ്പിക്സിൽ 20 കിലോമീറ്റർ, 50 കിലോമീറ്റർ എന്നീവിഭാഗങ്ങളിൽ ആണ് നടത്തമത്സരം സംഘടിപ്പിക്കുന്നത്. 20 കി.മീ വിഭാഗം ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേണ്ടി സംഘടിപ്പിക്കുന്നു. 50 കി.മി. വിഭാഗത്തിൽ ആണുങ്ങൾ മാത്രം പങ്കെടുക്കുന്നു.
മറ്റുള്ളവ [തിരുത്തുക]
2012 ലണ്ടൻ ഒളിമ്പിക്സിൽ മലയാളിയായ കെ.ടി. ഇർഫാൻ 20കി.മി. വിഭാഗത്തിൽ പങ്കെടുത്ത് പത്താം സ്ഥാനം നേടുകയും 1 മണിക്കൂർ 23 മിനിറ്റ് 34 സെക്കന്റിൽ നടത്തം പൂർത്തിയാക്കി ഈ ഇനത്തിൽ ദേശീയ റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തു.
അവലംബം [തിരുത്തുക]
- ↑ Belson, Ken. "One Step at a Time? It’s More Complicated Than That" New York Times (August 10, 2012)