നഗോയ
| Nagoya 名古屋 |
|||
|---|---|---|---|
| — Designated city — | |||
| 名古屋市 · City of Nagoya[1] | |||
| From top left: Nagoya Port, Higashiyama Zoo and Botanical Gardens, Central Nagoya, Nagoya Castle, Nagoya TV Tower | |||
|
|||
| Location of Nagoya in Aichi | |||
|
|
|||
| Coordinates: 35°10′53.24″N 136°54′22.99″E / 35.1814556°N 136.9063861°Eസ്ഥാനം: 35°10′53.24″N 136°54′22.99″E / 35.1814556°N 136.9063861°E | |||
| Country | Japan | ||
| Region | Chūbu | ||
| Prefecture | Aichi | ||
| Government | |||
| • Mayor | Takashi Kawamura (DPJ) | ||
| Area | |||
| • Total | 326.45 km2 (126.04 sq mi) | ||
| Population (June 1, 2010) | |||
| • Total | 22,66,488 | ||
| • Density | 6,919.3/km2 (17/sq mi) | ||
| Time zone | Japan Standard Time (UTC+9) | ||
| City Symbols | |||
| - Tree | Camphor laurel (Cinnamomum camphora) |
||
| - Flower | Lilium | ||
| Phone number | 052-972-2017 | ||
| Address | 3-1-1 Sannomaru, Naka-ku, Nagoya-shi, Aichi-ken 460-0001 |
||
| Website | City of Nagoya | ||
| [2] | |||
ടോക്കിയോ, യോകഹോമ, ഒസാക എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജപ്പാനിലെ നഗരമാണ് നഗോയ'Nagoya' (名古屋市 Nagoya-shi) . മധ്യ ഹോൺഷൂവിലെ നോബി സമതലത്തിൽ, ഇസീ ഉൾക്കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന നഗോയ ഹോൺഷൂ/ചുബു പ്രദേശത്തിലെ മുഖ്യ നഗരവും ഐകീപ്രവിശ്യയുടെ തലസ്ഥാനവുമാണ്. ജപ്പാനിലെ നഗരങ്ങളിൽ വലുപ്പത്തിൽ നാലാം സ്ഥാനമാണ് നഗോയയ്ക്കുള്ളത്. ഇവിടത്തെ ജനസംഖ്യ 2001-ൽ 21.7 ലക്ഷമായിരുന്നു [3] ഒസാകാ നഗരത്തിൽനിന്ന് സു. 136 കി.മീ. അകലെ സ്ഥിതിചെയ്യുന്ന ഈ നഗരം രാജ്യത്തിലെ ഒരു പ്രധാന വ്യാവസായിക-ഗതാഗത കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമാണ്. ജപ്പാനിലെ തിരക്കേറിയ തുറമുഖങ്ങളിലൊന്നുകൂടിയായ നഗോയയിൽ വാണിജ്യപ്രാധാന്യമുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളവും പ്രവർത്തിക്കുന്നുണ്ട്.
1939-ൽ സ്ഥാപിതമായ നഗോയ സർവകലാശാലയുടെ ആസ്ഥാനം നഗോയയാണ്. അത്സൂതാദേവാലയം, നഗോയ കൊട്ടാരം, തോകുഗാവ മ്യൂസിയം, ഹിഗാഷിയാമ സസ്യോദ്യാനം, മൃഗശാല, സയൻസ് മ്യൂസിയം തുടങ്ങിയവയാണ് നഗരത്തിലെ മുഖ്യ ആകർഷണങ്ങൾ. 1907-ഓടെയാണ് നഗോയ ആധുനിക വികസനപ്രക്രിയയ്ക്കും ദ്രുതഗതിയിലുള്ള വ്യവസായവത്കരണത്തിനും വിധേയമായത്. ഇപ്പോൾ നിരവധി വൻ വ്യവസായസ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. യന്ത്രസാമഗ്രികൾ, ഗതാഗതോപകരണങ്ങൾ, രാസവസ്തുക്കൾ മുതലായവയുടെ ഉത്പാദനം, ഇരുമ്പുരുക്ക് വ്യവസായം എന്നിവയാണ് ഈ നഗരത്തിലെ മുഖ്യ വ്യവസായങ്ങൾ. ഭക്ഷ്യോത്പന്നങ്ങൾ, ഘടികാരങ്ങൾ, വസ്ത്രം, പ്ലൈവുഡ്, പോഴ്സലീൻ തുടങ്ങിയവയുടെ ഉത്പാദന-വിപണനത്തെ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങളും ഗണ്യമായ പുരോഗതി നേടിയിരിക്കുന്നു.
1891-ലെ ശക്തമായ ഭൂചലനവും രണ്ടാം ലോകയുദ്ധവും നഗോയ നഗരത്തിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ചെങ്കിലും സമഗ്രമായ നഗര ആസൂത്രണത്തിലൂടെ വളരെപ്പെട്ടെന്നുതന്നെ ഈ നഗരം പുനർ നിർമിക്കപ്പെട്ടു. 'ബുള്ളറ്റ് ട്രെയിൻ' എന്നു വിളിക്കുന്ന അതിവേഗ തീവണ്ടിയും ടോക്യോ നഗരത്തെ നഗോയയുമായി ബന്ധിപ്പിക്കുന്ന ടോമി എക്സ്പ്രസ് വേയും കോബി നഗരവുമായി നഗോയയെ ബന്ധിപ്പിക്കുന്ന മീഷീൻ ഹൈവേയും നഗര പുനർനിർമിതിയുടെ ഭാഗമായാണ് നിർമിക്കപ്പെട്ടത്.
അവലംബം[തിരുത്തുക]
- ↑ http://www.city.nagoya.jp/global/en/ Nagoya's official English Name
- ↑ "平成23年6月1日現在の世帯数と人口(全市・区別)" (in Japanese). ശേഖരിച്ചത് 19 June 2011.
- ↑ "Population of Japan". Japanese Statistics Bureau. 2000. ശേഖരിച്ചത് 2007-04-20.
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നഗോയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |