ധൻരാജ് മഹൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധൻരാജ് മഹൽ
പ്രവേശനകവാടം

മുംബൈയിലെ ധൻരാജ്ഗിർ കുടുംബത്തിന്റെ വസതിയാണ് ധൻരാജ് മഹൽ. പ്രശസ്ത ആദ്യകാല നടിയായിരുന്ന സുബൈദ ബീഗം ധൻരാജ് ഇവിടെ താമസിച്ചിരുന്നു. വസതിയായിരുന്നു ഇത്.

ദക്ഷിണ മുംബൈയിലെ കൊളാബയിൽ ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ സമീപമാണ് ഇതിന്റെ സ്ഥാനം

ചരിത്രം[തിരുത്തുക]

ഹൈദരാബാദിലെ രാജാ ധൻരാജ്ഗിറിനു വേണ്ടി 1930-കളിലാണ് ഈ കെട്ടിടം പണിതത്. ഒരുകാലത്ത് ബോംബേയിലെ ഏറ്റവും വലുതും ചിലവേറിയതുമായ കെട്ടിടമായിരുന്നു ഇത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രതിരോധമന്ത്രാലയം ഈ കെട്ടിടം ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് രാജകുടുംബത്തിന് തിരിക നൽകി. ഇന്ന് പാർപ്പിടത്തിനും വാണിജ്യസ്ഥാപനങ്ങൾക്കുമായി ഈ കെട്ടിടം വാടകയ്ക്ക് നൽകിയിരിക്കുന്നു[1]. ഒരു പിസ്സാ ഷോപ്പ്, ബെന്റ്ലി കാർ ഷോറൂം തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നു[2].

ശൈലി[തിരുത്തുക]

ആർട്ട് ഡെക്കോ നിർമ്മാണ ശൈലിയിൽ പണിത കെട്ടിടമാണിത്[3]. 20-ആം നൂറ്റാണ്ടിൻറെ തുടക്കത്തിൽ പാരീസിലും മറ്റും പ്രചാരം നേടിയ ഒരു കെട്ടിട നിർമ്മാണ ശൈലിയാണിത്.

അവലംബം[തിരുത്തുക]

  1. ടൈംസ് ഓഫ് ഇന്ത്യ, 22 ജൂൺ, 2018
  2. "ഗോ യുനെസ്കോ, 16 ഫെബ്രുവരി, 2015". Archived from the original on 2019-03-06. Retrieved 2018-08-10.
  3. [ https://www.bbc.com/news/world-asia-india-40089753 ബിബിസി ന്യൂസ്, 22 ജൂൺ, 2017
"https://ml.wikipedia.org/w/index.php?title=ധൻരാജ്_മഹൽ&oldid=3978612" എന്ന താളിൽനിന്ന് ശേഖരിച്ചത്