ഗേറ്റ്‌വേ ഓഫ് ഇന്ത്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗേറ്റ്‌വേ ഓഫ് ഇന്ത്യ, 2003. |
|
|
|
|
|---|---|
| കെട്ടിടം | |
| വാസ്തുശൈലി | ഇന്തോ-സറാസെനിക് |
| സ്ഥിതി ചെയ്യുന്ന സ്ഥലം | മുംബൈ, ഇന്ത്യ |
| പണിയിച്ചത് | ഇന്ത്യ |
| ഉടമസ്ഥൻ | ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ |
| സ്ഥാനം | 18°55′19″N 72°50′05″E / 18.921836°N 72.834705°ECoordinates: 18°55′19″N 72°50′05″E / 18.921836°N 72.834705°E |
| നിർമാണം | |
| ആരംഭം | 31 മാർച്ച് 1911 |
| പൂർത്തീകരണം | 1924 |
| ഉദ്ഘാടനം ചെയ്യപ്പെട്ടത് | 4 ഡിസംബർ1924 |
| ഉയരം | 26 m (85 ft) |
| ചെലവ് | 21 ലക്ഷം ഇന്ത്യൻ രൂപ(1911) |
| രൂപകല്പന | |
| ശില്പി | ജോർജ്ജ് വിറ്ററ്റ് |
തെക്കേ മുംബൈയിൽ കടൽതീരത്തായി സ്ഥിതി ചെയ്യുന്ന ഒരു കമാനമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. ബസാൾട്ട്, കോൺക്രീറ്റ് എന്നിവയാൽ നിർമ്മിക്കപ്പെട്ട ഈ കമാനത്തിന്റെ ഉയരം 26 മീറ്ററാണ്. ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ ഇന്ത്യാസന്ദർശനത്തിന്റെ ഓർമ്മക്കായി പണികഴിക്കപ്പെട്ടു. 1911-ലാണ് തറക്കല്ലിട്ടത്. പൂർത്തീകരണം 1924-ൽ. ഇന്തോ-സറാസെനിക് ശൈലിയിലാണ് നിർമ്മിതി. നിർമ്മാണച്ചുമതല ഗാമൺ ഇന്ത്യയ്ക്കായിരുന്നു. 21 ലക്ഷം രൂപയായിരുന്നു ഇതിന്റെ നിർമ്മാണച്ചിലവ്. അക്കാലത്ത് ഒരു ഭീമമായ തുകയായിരുന്നു ഇതെങ്കിലും കമാനത്തിലേക്കുള്ള പ്രവേശനമാർഗ്ഗം പൂർത്തീകരിക്കാൻ അന്നു സാധിച്ചിരുന്നില്ല.