ദ്രാവിഡര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആകെ ജനസംഖ്യ | |||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ഏകദേശം250 മില്യണ്‍ (2006)[അവലംബം ആവശ്യമാണ്] | |||||||||||||||||||||||||||||||||||||||||||||||||||||||||
| ആവാസവ്യവസ്ഥ | |||||||||||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||||||||||||
| ഭാഷകള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||
| മതം | |||||||||||||||||||||||||||||||||||||||||||||||||||||||||
| ബന്ധമുള്ള മറ്റു സമൂഹങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||
ദ്രാവിഡഭാഷാ കുടുംബത്തിലെ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങളെയാണ് ദ്രാവിഡര്‍ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഈ ഭാഷകള്‍ സംസാരിക്കുന്നവര്‍ ഇന്ന് പ്രധാനമായും ദക്ഷിണേന്ത്യ, ബ്രഹൂയി ഭാഷ സംസാരിക്കുന്ന പാകിസ്താനിലെ ചില ഭാഗങ്ങള്‍, ഖുരുക്ക് സംസാരിക്കുന്ന ബീഹാര്‍, ഒറീസ്സ ഭാഗങ്ങളിലും ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയവിടങ്ങളിലും, കുടിയേറ്റത്തിന്റെ ഭാഗമായി മറ്റു വിദേശ രാജ്യങ്ങളില്‍ അല്പമായും വസിക്കുന്നു. ദ്രാവിഡര്‍ മെഡിറ്ററേനിയന്‍ വംശജരാണെന്ന് ചില ഗവേഷകര്‍ കരുതുന്നു. ജീന്‍ പഠനങ്ങളും അതാണ് തെളിയിക്കുന്നത്.
ബി.സി.ഇ. 3500-നു മുന്‍പാണ് ദ്രാവിഡര്‍ ഏഷ്യാ മൈനറില്‍ നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെത്തിയത്. ഒരിടത്ത് സ്ഥിരതാമസമാക്കിയുള്ള വികസിതമായ ജീവിതരീതി ഇന്ത്യയില്‍ ആദ്യമായി എത്തിച്ചത് ദ്രാവിഡരാണ്. സിന്ധൂനദിയുടെ ഫലഭൂയിഷ്ടമായ തടത്തില്‍ വാസമുറപ്പിച്ച ദ്രാവിഡര്‍ മോഹന്‍ജൊ-ദാരോ പോലെയുള്ള സമ്പല്‍സമൃദ്ധമായ നഗരങ്ങള്‍ സ്ഥാപിച്ചു. ആര്യന്മാരുടെ കടന്നുവരവു മൂലമോ, സിന്ധൂനദിയിലെ വന്‍ വെള്ളപ്പൊക്കം മൂലമോ ഉത്തരേന്ത്യയിലെ ദ്രാവിഡര്‍ക്ക് ക്ഷയം സംഭവിച്ചതായി കരുതുന്നു[1].
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നില്‍
പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ കാഡ്‌വെല്ലാണ് ആദ്യമായി ദ്രാവിഡന്‍ എന്ന സംസ്കൃതം പദം ഇതിനായി ഉപയോഗിച്ചത്. [2] കുമാരീലഭട്ടന്‍റ്റെ താന്ത്രവര്‍ത്തിക എന്ന ഗ്രന്ഥത്തില്‍ തമിഴരെസൂചിപ്പിക്കാനായി ഉപയോഗിച്ച ദ്രവിഡം എന്ന പദത്തിലൂന്നിയാണ് അദ്ദേഹം തന്റെ ഗ്രന്ഥമായ ദ്രാവിഡഭാഷകളുടെ താരതമ്യപഠനം എന്ന ഗ്രന്ഥം രചിച്ചതോടയാണ് ദ്രാവിഡ പദം പ്രശസ്തമായത്. ദ്രാവിഡം എന്ന സംസ്കൃതപദത്തിന്റെ ഉത്പത്തിയെപ്പറ്റി നിരവധി സിദ്ധാന്തങ്ങള്‍ ഉണ്ട്. അതിലൊന്ന് തമിഴ് എന്ന പദത്തെ സൂചിപ്പിക്കാനുപയോഗിച്ചിരുന്നതായാണ്. തമിഴ - ദ്രമിള - ദ്രമിഡ- ദ്രവിഡ എന്നാണ് പദത്തിന്റെ മൂലരൂപം.
[തിരുത്തുക] ചരിത്രം
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
- ↑ HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 1-2.
- ↑ Dravidian Language Family. National Virtual Translation Center. ശേഖരിച്ചത് 07, 2007. ശേഖരിച്ചത് വെള്ളിയാഴ്ച, 2007.