ദേർവേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേർവേസ്
ദേർവേസ് is located in Turkmenistan
ദേർവേസ്
ദേർവേസ്
Location in Turkmenistan
നിർദേശാങ്കം: 40°15′09.48″N 58°26′21.93″E / 40.2526333°N 58.4394250°E / 40.2526333; 58.4394250Coordinates: 40°15′09.48″N 58°26′21.93″E / 40.2526333°N 58.4394250°E / 40.2526333; 58.4394250
രാജ്യം Flag of Turkmenistan.svg തുർക്‌മെനിസ്ഥാൻ
പ്രദേശം ആഹാൽ പ്രോവിൻസ്
ജനസംഖ്യ(1989 സെൻസസ്)
 • Total 1,683

ദേർവേസ് (തുർക്‌മെൻ ഭാഷയിൽ: പടിവാതിൽ. ദർവാസ എന്ന പേരിലും അറിയപ്പെടുന്നു.) 1991 വരെ സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്ന ഇന്നത്തെ തുർക്ക്മെനിസ്ഥാനിലെ കാരാ-കും മരുഭൂമിയിലാണ് നരകവാതിൽ എന്നറിയപ്പെടുന്ന ദർവാസാ അഥവാ ദേർവേസ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ നാല്പത്തിരണ്ടു വർഷമായി കത്തിക്കൊണ്ടിരിക്കുന്ന ദർവാസാ (ദേർവേസ്) ഗർത്തമാണ് നരകത്തിലേക്കുള്ള വാതിൽ എന്ന പേരിൽ അറിയപ്പെടുന്നത്. തുർക്ക്മെനിസ്ഥാന്റെ തലസ്ഥാനമായ അഷ്ഖാബാദിൽ നിന്നും 260 കിലോ മീറ്റർ വടക്കായി കാരാ-കും മരുഭൂമിയിലാണ്, ഏകദേശം 350 ളം പേർ താമസിക്കുന്ന ദേർവാസാ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഭാവനയിലെ നരകത്തെ അനുസ്മരിപ്പിക്കും വിധം ഒരിക്കലും അണയാത്ത തീയുടെ സാന്നിധ്യമാണ് ഇവിടെയുള്ള ദർവാസ ഗർത്തത്തിന് ഈ പേര് നേടിക്കൊടുക്കാൻ ഇടയായത്.

നരകത്തിലേക്കുള്ള വാതിൽ[തിരുത്തുക]

ദർവാസ ഗർത്തത്തിന്റെ രാത്രി ദൃശ്യം , 2010.

പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ് ദേർവേസ് ഗ്രാമം. 1971-ൽ ഭൂഗർഭശാസ്ത്രജ്ഞന്മാരുടെ ഒരു സംഘം ഇവിടെ ഖനനം നടത്തിക്കൊണ്ടിരിക്കെ പ്രകൃതി വാതകം നിറഞ്ഞ വലിയൊരു ഭൂഗർഭ അറ കണ്ടെത്തി. ഡ്രില്ലിംഗിനിടയിൽ റിഗിനു താഴെയുള്ള പ്രതലം പിളരുകയും റിഗ് ഇടിഞ്ഞ് ഏകദേശം 70 മീറ്റർ വ്യാസമുള്ള വലിയൊരു ഗർത്തം രൂപപ്പെടുകയും ചെയ്തു. തുടർന്ന് അറയിൽ നിന്നും നിർഗമിച്ച ഗ്യാസ് ഗർത്തത്തിൽ നിറഞ്ഞ് ഖനനം അസാധ്യമായി തീർന്നു. മാത്രമല്ല വിഷലിപ്തമായ വാതകം അപകടകരമായി പുറത്തേക്ക് വ്യാപിക്കും എന്നവർ ഭയപ്പെടുകയും ചെയ്തു. അങ്ങിനെയാണ് ഗ്യാസ് കത്തിച്ചു കളയാം എന്ന തീരുമാനത്തിൽ ഖനനസംഘം എത്തിയത്. നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ കത്തി തീരാവുന്ന ഗ്യാസ് മാത്രമേ അറയിലുണ്ടാവൂ എന്നായിരുന്നു അവരുടെ കണക്കു കൂട്ടൽ. പക്ഷെ ആ കണക്കു കൂട്ടൽ തെറ്റിച്ചു കൊണ്ട് ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയി. തീ അണഞ്ഞതേയില്ല.[1] ഇപ്പോഴും അണയാത്ത വലിയൊരു അഗ്നിഗർത്തമായി നിലവിൽ ദേർവേസ് 42-ആം വർഷത്തിലൂടെ കടന്നു പൊയ്കൊണ്ടിരിക്കുന്നു.

ചില മതവിശ്വാസം അനുസരിച്ച് പാപം ചെയ്ത് നരകത്തിലെത്തുന്നവർ ഒരിക്കലും അണയാത്ത തീയിൽ എറിയപ്പെടും എന്നാണ് കരുതപ്പെടുന്നത്. അങ്ങിനെ വെച്ച് നോക്കുമ്പോൾ ദേർവേസിലെ ഈ നിത്യതീപൊയ്ക നരകത്തിലേക്കുള്ള വാതിലാണ് എന്ന് വിശേഷിപ്പിക്കപ്പെടുന്നതിൽ തെറ്റൊന്നുമില്ല.

അവലംബം[തിരുത്തുക]

  1. Peerce, Rob. "The Door to Hell: Take a look inside a giant hole in the desert which has been on fire for more than 40 YEARS". ഡെയ്‌ലി മെയിൽ. ശേഖരിച്ചത് 17 ഡിസംബർ 2012. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ദേർവേസ്&oldid=1725512" എന്ന താളിൽനിന്നു ശേഖരിച്ചത്