ദൂർദർശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദൂരദർശൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ദൂരദർശൻ
ദൂരദർശൻ ചിഹ്നം
തരം Broadcast television network
രാജ്യം ഇന്ത്യ ഇന്ത്യ
ലഭ്യത    National
സ്ഥാപകൻ ഇന്ത്യ ഗവണ്മെന്റ്
ഉടമസ്ഥത പ്രസാർ ഭാരതി
പ്രമുഖ
വ്യക്തികൾ
എം.വി.കമ്മത്ത്(Chairman)
ആരംഭം 1959
ആദ്യ നാമങ്ങൾ All India Radio
വെബ് വിലാസം www. ddindia.gov. in

പ്രസാർ ഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതു പ്രക്ഷേപണ ഭൂതല ടെലിവിഷൻ ചാനൽ ആണ് ദൂരദർശൻ. സന്നാഹങ്ങൾ, സ്റ്റുഡിയോകൾ, ട്രാൻസ്മിറ്ററുകൾ, എന്നിവയുടെ എണ്ണം എടുത്താൽ ദൂരദർശൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രക്ഷേപണ നിലയങ്ങളിൽ ഒന്നാണ്. 1959 സെപ്തംബറിൽ പ്രക്ഷേപണം ആരംഭിച്ച ദൂരദർശൻ 2004 അവസാനത്തോടെ ദൂരദർശൻ ഡിജിറ്റൽ പ്രക്ഷേപണവും ആരംഭിച്ചു.

ചരിത്രം[തിരുത്തുക]

ഒരു ചെറിയ ട്രാൻസ്മിറ്ററും തട്ടിക്കൂട്ടിയ ഒരു സ്റ്റുഡിയോയും ഉപയോഗിച്ച് 1959 സെപതംബറിൽ ദില്ലിയിൽ നിന്നുള്ള ഒരു പരീക്ഷണ പ്രക്ഷേപണത്തിലൂടെ ദൂരദർശൻ ഒരു ലളിതമായ തുടക്കം കുറിച്ചു. 1965-ൽ ഓൾ ഇന്ത്യാ റേഡിയോയുടെ ഭാഗം ആയി ദൂരദർശൻ ദില്ലിയിൽ ദൈനംദിന പ്രക്ഷേപണം ആരംഭിച്ചു. 1972-ൽ ദൂരദർശൻ ബോംബെ (മുംബൈയിൽ) സം‌പ്രേഷണം ആരംഭിച്ചു. 1975 വരെ ഇന്ത്യയിലെ ഏഴു നഗരങ്ങളിൽ മാത്രമേ ദൂരദർശൻ പ്രക്ഷേപണം ലഭ്യമായിരുന്നുള്ളൂ. 1976-ൽ ദൂരദർശൻ ആകാശവാണിയിൽ നിന്നും വേർപെടുത്തി, ദൂരദർശനും ആകാശവാണിയും രണ്ടു വ്യത്യസ്ത അധികാരികളുടെ കീഴിൽ ആക്കി. ദൂരദർശൻ സ്ഥാപിതമായ വർഷം 1976 ആണ് എന്നു പറയാം.

ഇന്ത്യ മുഴുവൻ[തിരുത്തുക]

ദൂരദർശന്റെ ദേശീയ പ്രക്ഷേപണം 1982-ൽ ആരംഭിച്ചു. ഇതേ വർഷം കളർ ടി.വി.കൾ ഇന്ത്യൻ വിപണിയിൽ ലഭ്യമായി. 1982-ലെ സ്വാതന്ത്ര്യ ദിന പരേഡും ഏഷ്യാഡും കളറിൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്തു. രാമായണം, മഹാഭാരതം, ഹം ലോഗ്, ബുനിയാദ്, തുടങ്ങിയ പരമ്പരകളിലൂടെ എൺപതുകളെ ദൂരദർശൻ കീഴടക്കി. രാമായണം കാണുവാൻ ഗ്രാമങ്ങൾ മുഴുവനും ലഭ്യമായ ഒരു ടി.വി.യുടെ മുമ്പിൽ ഇരിക്കാറും ടി.വി.യെ പുഷ്പാർച്ചന നടത്താറും ഉണ്ടായിരുന്നു എന്നു ചരിത്രം[അവലംബം ആവശ്യമാണ്]. സീതയായി അഭിനയിച്ച നടി (ദീപിക ചിഖാലിയ) ഒരു സോപ്പു പരസ്യത്തിൽ അഭിനയിച്ചപ്പോൾ ജനങ്ങൾക്കു അതു സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. അത്ര ശക്തമായ മാധ്യമമായിരുന്നു ദൂരദർശൻ. രംഗോളി, ചിത്രഹാർ, തുടങ്ങിയവ 1980 കളിലെ മറ്റു ജനകീയ പരിപാടികൾ ആണ്.

ഇന്ന് ഇന്ത്യയിലെ 90% നു മുകളിൽ ആളുകൾക്കും 1400 ഭൂതല ട്രാൻസ്മിറ്ററുകളിലൂടെ ദൂരദർശൻ ലഭ്യമാണ്. 46 ദൂരദർശൻ സ്റ്റുഡിയോകൾ രാജ്യമൊട്ടാകെ ദൂരദർശൻ പരിപാടികൾ നിർമ്മിക്കുന്നു. രണ്ടു ദേശീയ ചാനലുകൾ, 11 പ്രാദേശിക ഉപഗ്രഹ ചാനലുകൾ, നാലു സംസ്ഥാന നെറ്റ്വർക്കുകൾ, ഒരു അന്താരാഷ്ട്ര ചാനൽ, ഒരു കായിക ചാനൽ, പാർലമെന്റിനു വേണ്ടി രണ്ടു ചാനലുകൾ (ഡി ഡി ലോകസഭ, ഡി ഡി രാജ്യസഭ) എന്നിവ ഉൾപ്പെടെ 19 ചാനലുകൾ ഇന്നു ദൂരദർശന്റെ കീഴിൽ പ്രവർത്തിക്കുന്നു.

ഡി ഡി-1 ദേശീയ പരിപാടിയിൽ സമയം പങ്കുവെച്ച് പ്രാദേശിക പരിപാടികൾ അവതരിപ്പിക്കുന്നു. ഡി ഡി വാർത്താ ചാനൽ (ഡി ഡി മെട്രോയ്ക്കു പകരം 2003 നവംബർ 3ന് തുടങ്ങിയത്) 24 മണിക്കൂറും വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നു. ഖൊ ഖൊ, കബഡി തുടങ്ങിയ നാടൻ കായിക കലകളെ പ്രക്ഷേപണം ചെയ്യുന്ന ഏക ചാനലാണ് ഡി ഡി കായികം.

ദൂരദർശൻ ഭവൻ മാണ്ടി ഹൗസ് ന്യൂഡൽഹി.

മത്സരം[തിരുത്തുക]

സ്വകാര്യ ചാനലുകളുടെ തള്ളിക്കയറ്റം ദൂരദർശന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തിൽ വലിയ കുറവു വരുത്തി. വരുമാനത്തിലുളള കുറവിനു പിന്നാലെ നിലവാരത്തിൽ ദൂരദർശൻ പിന്നോട്ടുപോയി എന്ന പരാതിയും വ്യാപകമായി. പക്ഷേ വിനോദ പരിപാടികൾ കാണിക്കാൻ ഉള്ള മാധ്യമം അല്ല, മറിച്ച്, രാജ്യത്തോട് ഉത്തരവാദിത്വം ഉള്ള ചാനലാണ് ദൂരദർശൻ എന്നു പറയുന്നവരും ഉണ്ട്. ഇപ്പോഴും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചാനലാണ് ദൂരദർശൻ.

പുറമെ നിന്നു ഉള്ള കണ്ണികൾ.[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ദൂർദർശൻ&oldid=2086747" എന്ന താളിൽനിന്നു ശേഖരിച്ചത്