ദാവൺഗരെ
| ദാവൺഗരെ | |
| — city — | |
|
|
|
| Coordinates | 14.4666°N 75.9242°E / 14.4666°N 75.9242°ECoordinates: 14.4666°N 75.9242°E / 14.4666°N 75.9242°E |
| Country | |
| State | Karnataka |
| District(s) | Davangere District |
| District Collector | P.S.Vastrad IAS |
| Time zone | IST (UTC+5:30) |
| Area | 70 square kilometres (27 sq mi) |
കർണ്ണാടക സംസ്ഥാനത്തിലെ ഒരു നഗരമാണ് ദാവൺഗരെ ജില്ലാസ്ഥാനമായ ദാവൺഗരെ. ഈ നഗരം നാഷനൽ ഹൈവേ 4-ൽ ബംഗളൂരുവിൽനിന്നും 265 കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്നു.
[തിരുത്തുക] പേരു വന്നവഴി
ഒരു നീണ്ട യാത്രക്ക് ശേഷം തങ്ങളുടെ കുതിരകളുമായി ക്ഷീണം(ദനിവ്) തീർക്കുവാനായി ചാലൂക്യന്മാർ കണ്ടെത്തിയ വിശ്രമ സ്ഥലമാണിതെന്നും തങ്ങളുടെ ദാഹം തീർക്കാനായി അവർ ഇവിടെ ഒരു തടാകം(കെരെ) കുഴിച്ചു എന്നുമൊരു വിശ്വാസം നിലനിൽക്കുന്നുണ്ട് . ദനിവ കെരെ എന്ന കന്നട വാക്കാണ് പിന്നീട് ദാവൺഗരെ എന്നായതത്രെ. എന്നാൽ ഈ വിശ്വാസത്തെ പിന്തുണക്കുന്ന ചരിത്രപരമായ തെളിവുകൾ ഇല്ല. ഇവിടെ ഇത്തരം ഒരു തടാകത്തിന്റെ അവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്തുവാൻ സാധിച്ചിട്ടുമില്ല.
[തിരുത്തുക] ചരിത്രം
ബേട്ടൂരിന്റെ സമീപത്തിലെ ഒരു ചെറിയ ഗ്രാമമായിരുന്ന ഈ സ്ഥലം സുൽത്താൻ ഹൈദർ അലി, ഒരി മറാത്ത നേതാവായിരുന്ന അപോജി റാവുവിന് ജാഗീർ ആയി നൽകി, അപോജി റാവു അവകാശികളില്ലാതെ അന്തരിച്ചെങ്കിലും ടിപ്പു സുൽത്താന്റെ പിന്തുണയാൽ ഈ സ്ഥലം വികാസം പ്രാപിച്ചു. ടിപ്പു സുൽത്താന്റെ പതനത്തിനുശേഷം യൂറോപ്യൻ കമ്പനി ഇവിടെ കോട്ടൺ മില്ലുകൾ സ്ഥാപിച്ചു, 1870-ൽ ദാവൺഗരെ ഒരു മുനിസിപാലിറ്റിയായി[1]