ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ദളിത് മേഖലയിൽ പ്രവത്തിക്കുന്ന ഒരു സംഘടനയാണ് ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്.ആർ.എം). മനുഷ്യാവകാശ സംഘടന എന്നവകാശപ്പെടുന്ന ഈ സംഘടന സമീപകാലത്തു വർക്കലയിൽ നടന്ന ഒരു കൊലപാതകത്തിന്റെ പേരിൽ കേരളാ പോലീസിന്റെ കർശന നിരീക്ഷണത്തിലാണു്. [1][2][3]

1997-ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ഒരു സോപ്പ് നിർമ്മാണ യൂണിറ്റായിട്ടായിരുന്നു ഈ സംഘടനയുടെ തുടക്കം[4]. വർക്കലയിൽ സി.പി.ഐ.എമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന ദാസ് കെ വർക്കലയുടെ നേതൃത്വത്തിലാണ് 2005ൽ വർക്കലയിൽ ഡി.എച്ച്.ആർ.എം രൂപികരിക്കുന്നത്.[5] എറണാകുളത്ത്‌ 1955ൽ തിരുകൊച്ചി ധർമ ശാസ്‌ത്ര സംഘങ്ങളുടെ രജിസ്റ്റർ നിയമപ്രകാരം 2007 ഡിസംബർ 6ന് രജിസ്റ്റർ ചെയ്യപെട്ടു (രജിസ്റ്റർ നമ്പർ ER637/2007). പട്ടിക ജാതി വർഗങ്ങളുടെ ക്ഷേമവും സാമൂഹിക പുരോഗതിയുമായിരുന്നു ലക്ഷ്യം. അവരനുഭവിക്കുന്ന ജാതീയമായ പീഡനങ്ങൾക്കും അസമത്വങ്ങൾക്കും ശാശ്വത പരിഹാരമുണ്ടാക്കാൻ പ്രവർത്തിക്കുമെന്നുമാണ്‌ അതിന്റെ നിയമാവലികളിൽ പറയുന്നത്‌.[6] മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രചരണങ്ങളാണ് സംഘടനയെ ദലിത് കോളനികളിൽ ശക്തിപ്പെടുത്തിയത്. നുറ് കണക്കിന് കടുംബങ്ങളെ ലഹരി വിമുക്തമാക്കിമാറ്റി സ്ത്രികളുടെ സ്വീകാര്യത നേടി.[5] ഈ സംഘടനയുടെ പ്രവർത്തനം തീവ്രവാദപരമാണെന്ന് ആരോപണങ്ങളുണ്ട്.[7]

ഘടന[തിരുത്തുക]

ദക്ഷിണം, ഉത്തരം എന്നീ രണ്ട് വിഭാഗമായിട്ടാണ്‌ ഈ സംഘടയുടെ സംസ്ഥാന കമ്മിറ്റികൾ ഉള്ളത്. ഇതുകൂടാതെ ജില്ല, മണ്ഡലം, യൂണിറ്റ് എന്നിങ്ങനേയും സംഘടനയ്ക്ക് ഘടനയുണ്ട്. ഓർഗൈസർക്കാണ്‌ ഈ ഘടകങ്ങളുടെ ചുമതല നൽകിയിട്ടുള്ളത്[4]. കാസർക്കോട് മുതലൽ തിരുവനന്തപുരം വരെയുള്ള ദലിത് മേഖലകളിൽ സംഘടനാ പ്രവർത്തനം ഉണ്ട് എന്ന് സംഘടനാ അവകാശപ്പെടുന്നു.[8].


അവലംബം[തിരുത്തുക]

  1. "വർക്കല കൊലപാതകം: മുഖ്യപ്രതികൾ പിടിയിൽ" (ഭാഷ: മലയാളം). മാതൃഭൂമി. 
  2. "Kerala Dalit group under scanner: Police" (ഭാഷ: ഇംഗ്ലീഷ്). The New Indian Express. 28.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  3. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 684. 2011 ഏപ്രിൽ 04. ശേഖരിച്ചത് 2013 മാർച്ച് 12. 
  4. 4.0 4.1 മാതൃഭൂമി ദിനപത്രം. 2009 സെപ്റ്റംബർ 29. പുറം 5.
  5. 5.0 5.1 ജോൺ, ബൈജു (2). "കേരളം ആഘോഷിച്ച ദളിത് തീവ്രവാദത്തിന് എന്ത് സംഭവിച്ചു? അന്വേഷണം" (ഭാഷ: മലയാളം). ഡൂൽന്യൂസ്.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  6. ആലുങ്ങൽ, ഹംസ. "ഭീതിയൊഴിയാതെ ഇന്നും ദളിത്‌ കോളനികൾ". ബൂലോകം. 
  7. "Kerala Dalit group under scanner: Police" (ഭാഷ: ഇംഗ്ലീഷ്). Hindustan Times. 29.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  8. "ജീവൻ ന്യൂസ് സംസ്ഥാന സെക്രട്ടറിയുടെ അഭിമുഖം"