തോൽ വിറക് സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വടക്കേ മലബാറിലെ ചീമേനികാടുകളിൽ നിന്ന് തോലും വിറകും സൗജന്യമായി ശേഖരിക്കുകയെന്ന പരമ്പരാഗതമായി അനുഭവിച്ചുവന്നിരുന്ന സമ്പ്രദായം ഭൂവുടമകൾ തടസപ്പെടുത്തിയപ്പോൾ അതിനെതിരായി 1946-ൽ ചെറുവത്തൂരിലെയും പരിസരപ്രദേശങ്ങളിലേയും കൃഷിക്കാരും കർഷകതൊഴിലാളികളും യോജിച്ച് നടത്തിയ സമരമാണ് തോൽ-വിറക് സമരം[1].

1945 വരെ ജന്മി കുടുംബമായ താഴക്കാട് മനയ്ക്ക് കീഴിലായിരുന്നു ചീമേനി ഉൾപ്പെടുന്ന പ്രദേശം. അന്ന് അവിടുത്തെ കർഷകർ ചീമേനി കാട്ടിൽ നിന്നും തോല് (പച്ചിലവളം), വിറക്, നാട്ട, മുള്ള്, പുരമേയാനുള്ള പുല്ല് എന്നിവ ശേഖരിച്ചു് ഉപയോഗിക്കാറുണ്ടായിരുന്നു. എന്നാൽ ജോർജ് തോമസ് കൊട്ടുകാപ്പള്ളി എന്നയാൾ, ജന്മിമാരിൽ നിന്നും ഈ പ്രദേശം ചാർത്തി വാങ്ങിയതോടെ ഇവിടെ നിന്നും കാട്ടുവിഭവങ്ങൾ ശേഖരിക്കുന്നതിനു് വിലക്കേർപ്പെടുത്തി. ഇതിനെതിരെ കമ്മ്യൂണിസ്റ്റുകാരുടെ മുൻകൈയ്യിൽ, ചെറുവത്തൂർ, തിമിരി, ക്ലായിക്കോട്, കൊടക്കാട്, തുരുത്തി, പിലിക്കോട്, കരിവെള്ളൂർ, കയ്യൂർ, ചീമേനി പ്രദേശത്തെ കർഷകരും കർഷക തൊഴിലാളികളും കർഷകസംഘത്തിന്റെ നേതൃത്വത്തിൽ തോൽ വിറക് സമരം നടത്തി. സുബ്രഹ്മണ്യൻ തിരുമുമ്പ്, സി കൃഷ്ണൻ നായർ ടി.കെ. ചന്തൻ തുടങ്ങിയവരായിരുന്നു സമരത്തിനു് നേതൃത്വം നൽകിയത്.

'തോലും വിറകും ഞങ്ങളെടുക്കും കാലൻവന്നുതടുത്താലും' എന്ന മുദ്രാവാക്യവുമായി 1946-ൽ കൊട്ടുകാപ്പള്ളിയുടെ ഉടമസ്ഥതയിലായിരുന്ന ചീമേനി എസ്റ്റേറ്റിലേക്ക് കർഷക-കർഷക ത്തൊഴിലാളികൾ‌ സംഘടിച്ച് മാർച്ച് നടത്തിയിരുന്നു. [2]

1946 നവംബർ 15നാണ് കർഷകസംഘം സമരം പ്രഖ്യാപിച്ചത്. തോൽവിറക് സമരനായിക കാർത്യാനിയമ്മ

അവലംബം[തിരുത്തുക]

  1. "ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് (Cheruvathur Grama Panchayat)". LSG Kerala. Archived from the original on 2016-03-04. Retrieved 2011-10-31.
  2. "യാത്രയായത് തോൽ-വിറക് സമരത്തിലെ ഇളമുറക്കാരി". മാതൃഭൂമി.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=തോൽ_വിറക്_സമരം&oldid=3649578" എന്ന താളിൽനിന്ന് ശേഖരിച്ചത്