തൊപ്പിക്കാരൻ കുരങ്ങ്
| തൊപ്പിക്കാരൻ കുരങ്ങ്[1] | |
|---|---|
| തൊപ്പിക്കാരൻ കുരങ്ങ് - അസ്സമിൽ നിന്നുള്ള ചിത്രം | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | സസ്തനി |
| നിര: | പ്രൈമേറ്റ് |
| കുടുംബം: | Cercopithecidae |
| ജനുസ്സ്: | Trachypithecus |
| വർഗ്ഗം: | T. pileatus |
| ശാസ്ത്രീയ നാമം | |
| Trachypithecus pileatus (Blyth, 1843) |
|
ഹനുമാൻ കുരങ്ങിനെക്കാൾ വലുപ്പം കുറഞ്ഞ ഒരിനം കുരങ്ങാണു് തൊപ്പിക്കാരൻ കുരങ്ങ്. പ്രൈമേറ്റ ഗോത്രത്തിലെ സെർക്കോപൈതീസിഡെ (Cercopithecidae) കുടുംബത്തിന്റെ ഉപകുടുംബമായ കൊളോബിനെ (Colobinae)യിൽ ഉൾപ്പെടുന്നു. ശാസ്ത്രനാമം: പ്രസ്ബൈറ്റിസ് പൈലിയേറ്റസ് (Pressbytis pileatus), സെർക്കോപിത്തക്കസ് പൈലിയേറ്റസ് (Cercopithecus pileatus). ഇന്ത്യയിൽ അസം മലനിരകളിൽ മാത്രമേ ഇവ കാണപ്പെടുന്നുള്ളൂ.
ഉള്ളടക്കം |
ശരീര ഘടന [തിരുത്തുക]
പൂർണവളർച്ചയെത്തിയ ആൺകുരങ്ങിന്റെ തലയ്ക്കും ഉടലിനും കൂടി ഏകദേശം 60 സെന്റിമീറ്ററും വാലിന് 30-40 സെന്റിമീറ്ററും നീളം വരും; ഭാരം 12 കിലോഗ്രാമും. പെൺകുരങ്ങിന് ആൺകുരങ്ങിനേക്കാൾ വലുപ്പം കുറവാണ്. തലയിൽ പിന്നിലേക്കു നീണ്ടുവളരുന്ന രോമങ്ങൾ ഒരു തൊപ്പി പോലെ വർത്തിക്കുന്നതിനാലാണ് ഇവയ്ക്ക് തൊപ്പിക്കാരൻ കുരങ്ങ് എന്ന പേരുലഭിച്ചത്. ഇതിന്റെ കവിളിലെ നീളംകൂടിയ രോമങ്ങൾ ചെവിയെ പൂർണമായും മറയ്ക്കുന്നില്ല.
തൊപ്പിക്കാരൻ കുരങ്ങിന്റെ ശരീരത്തിനും കൈകാലുകൾക്കും ഇരുണ്ടചാരനിറവും കവിൾത്തടത്തിനും കീഴ്ഭാഗത്തിനും മഞ്ഞകലർന്ന തവിട്ടുനിറവും വിരലുകൾക്ക് മഞ്ഞനിറവുമാണ്.
ജീവിത രീതി [തിരുത്തുക]
വൃക്ഷങ്ങളുടെ ഇലകളും പുഷ്പങ്ങളും ഫലങ്ങളും ഭക്ഷിച്ച് വൃക്ഷങ്ങളിൽത്തന്നെ കഴിഞ്ഞുകൂടാൻ തൊപ്പിക്കാരൻ കുരങ്ങുകൾ ഇഷ്ടപ്പെടുന്നു. ശൈത്യകാലത്താണ് ഇവ ഇണചേരുക. ഈ സമയത്ത് ഒരു ആൺ കുരങ്ങിനോടൊപ്പം മൂന്നോ നാലോ പെൺ കുരങ്ങുകളുണ്ടായിരിക്കും. കുഞ്ഞുങ്ങൾക്ക് ഇളം മഞ്ഞനിറമാണ്. ആൺ-പെൺ കുരങ്ങുകൾ ഒന്നിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു. പ്രായപൂർത്തിയെത്തുന്ന കുഞ്ഞുങ്ങളെ കൂട്ടത്തിൽനിന്നു പുറന്തള്ളും. ഇത്തരത്തിൽ പുറന്തള്ളപ്പെട്ട കുരങ്ങുകളെല്ലാംകൂടി ഒന്നിച്ചു ജീവിക്കുക പതിവാണ്. ആൺ കുരങ്ങുകൾ മാത്രം ഉൾപ്പെട്ട കൂട്ടങ്ങൾ തൊപ്പിക്കാരൻ കുരങ്ങുകൾക്കിടയിൽ സാധാരണമാണ്.
ഇതും കാണുക [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ Groves, C. (2005-11-16). Wilson, D. E., and Reeder, D. M. (eds). ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 177. ISBN 0-801-88221-4. http://www.bucknell.edu/msw3/browse.asp?id=12100737.
- ↑ Das, J., Molur, S. & Bleisch, W. (2008). Trachypithecus pileatus. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 2008-12-15.
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തൊപ്പിക്കാരൻ കുരങ്ങ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |