താങ് രാജവംശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏഴാം നൂറ്റാണ്ടു മുതല്‍ പത്താം നൂറ്റാണ്ടു വരെ ഏകദേശം 300 വര്‍ഷക്കാലം ചൈനയില്‍ അധികാരത്തിലിരുന്ന രാജവംശമാണിത്[1]. ക്ഷിയാന്‍ ആയിരുന്നു ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്നു ക്ഷിയാന്‍. തുര്‍ക്കി, ഇറാന്‍, ഇന്ത്യ, ജപ്പാന്‍, കൊറിയ എന്നിവിടങ്ങളില്‍ നിന്നും സഞ്ചാരികള്‍ ക്ഷിയാന്‍ സന്ദര്‍ശിച്ചിരുന്നു.
ഒരു മല്‍സരപരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥവൃന്ദമാണ് ഇവിടെ ഭരണനിര്‍വഹണം നടത്തിയിരുന്നത്. ഏതൊരാള്‍ക്കും ഈ പരീക്ഷയില്‍ പങ്കെടുക്കാമായിരുന്നു. 1911-ആമാണ്ടു വരെ ചെറിയ മാറ്റങ്ങളോടെ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനുള്ള ഈ പരീക്ഷ ചൈനയില്‍ തുടര്‍ന്നു വന്നിരുന്നു.
[തിരുത്തുക] അവലംബം
- ↑ Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 2 (New Kings & Kingdoms) , Page 28, ISBN 817450724

