തമ്പേറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രാചീന ചർമവാദ്യമാണ് തമ്പേറ്. ഇപ്പോൾ പ്രാചാരത്തിലുള്ള ബാന്റുമേള സംഘത്തിലെ ഏറ്റവും വലിയ ബാന്റുപോലുള്ള ഒരു ഉപകരണമാണിത്. ഭീമാകാരമായ ഈ ചർമവാദ്യം സിലിണ്ടർ രൂപത്തിലുള്ളതും ഇരുവശവും തുകൽകൊണ്ടു പൊതിഞ്ഞതുമാണ്. ഇരുവശത്തും തുണി ചുറ്റിയ ദണ്ഡുകൊണ്ടടിച്ചാണ് നാദം പുറപ്പെടുവിക്കുന്നത്. രാജഭരണകാലത്ത് കവലകളിലും ചന്തകളിലും ആളുകൾ തിങ്ങിക്കൂടുന്ന മറ്റു സ്ഥലങ്ങളിലും രാജകീയ വിളംബരം കൊട്ടിയറിയിച്ചിരുന്നത് ഈ വാദ്യം ഉപയോഗിച്ചായിരുന്നു. ഇതിൽ നിന്നും 'പരസ്യപ്പെടുത്തുക' എന്ന അർഥത്തിൽ 'തമ്പേറടിക്കുക' എന്നൊരു ശൈലി തന്നെ മലയാളത്തിലുണ്ടായിട്ടുണ്ട്. രാജഭരണകാലത്തെ പട്ടാള വിഭാഗത്തിലെ ഒരു ജോലിപ്പേര് 'തമ്പേറുകാരൻ‍' എന്നതായിരുന്നു. തമ്പേറടിക്കുകയാണ് അയാളുടെ ജോലി. തമിഴിൽ ഇത് തമ്പൂർ എന്നാണ് അറിയപ്പെടുന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തമ്പേറ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തമ്പേറ്&oldid=955662" എന്ന താളിൽനിന്ന് ശേഖരിച്ചത്