തക്ഷശില സര്‍വകലാശാല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏതാണ്ട് ബി.സി.ഇ. അഞ്ചാം നൂറ്റാണ്ടില്‍ ഗാന്ധാരത്തിന്റെ തലസ്ഥാനമായ തക്ഷശിലയില്‍ സ്ഥാപിതമായ ഉന്നതപഠനകേന്ദ്രമാണ് തക്ഷശില സര്‍വകലാശാല[1]. തക്ഷശിലയെ സര്‍വകലാശാല എന്നു വിശേഷിപ്പിക്കാമോ എന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലനിര്‍ക്കുന്നുണ്ട്. തക്ഷശില നിലനിന്നിരുന്ന പ്രദേശം ഇന്നത്തെ പാകിസ്താനിലെ റാവല്‍പിണ്ടിയിലാണ്. ഏതാണ്ട് ആറാം നൂറ്റാണ്ടുവരെ അതായത് 1200 വര്‍ഷക്കാലത്തോളം ഈ സര്‍വകലാശാല നിലനിന്നിരുന്നു. ഹൂണന്മാരാണ് ഈ സര്‍വകലാശാല ആക്രമിച്ച് തകര്‍ത്തത്. ചാണക്യന്‍, പാണിനി, ചരകന്‍ തുടങ്ങിയവര്‍ ഇവിടത്തെ അദ്ധ്യാപകരായിരുന്നു[2].
അലക്സാണ്ടറുടെ ആക്രമണകാലത്തുതന്നെ ഇവിടെ ഒരു പരിഷ്കൃതനഗരം നിലനിന്നിരുന്നെന്ന് ഖനനങ്ങളിലൂടെ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്[2].
ഉള്ളടക്കം |
[തിരുത്തുക] ഐതിഹ്യങ്ങള്‍
തക്ഷശില സര്‍വകലാശാല സ്ഥാപിച്ചത് ഭരതചക്രവര്‍ത്തി ആണ് എന്ന് ഒരു ഐതിഹ്യമുണ്ട്. മഹാഭാരതം ആദ്യമായി പാരായണം ചെയ്യപ്പെട്ടത് ഇവിടെയാണെന്നും, തോമാശ്ലീഹ ഇവിടം സന്ദര്‍ശിച്ചുവെന്നും ഐതിഹ്യങ്ങളുണ്ട്[2]
[തിരുത്തുക] പേരിനു പിന്നില്‍
തക്ഷശില എന്നാല്‍ വെട്ടുകല്ല് എന്നാണ് അര്‍ത്ഥം. വെട്ടുകല്ല് ഉപയോഗിച്ചായിരുന്നു ഈ സര്‍വകലാശാല നിര്‍മ്മിച്ചിരുന്നത്. ഭരതന്റെ പുത്രനായ തക്ഷന്റെ ശില എന്നും ഐതിഹ്യമുണ്ട്[2].
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
- ↑ Hartmut Scharfe (2002). ''Education in Ancient India. Brill Academic Publishers. ISBN 90-04-12556-6.
- ↑ 2.0 2.1 2.2 2.3 സുകുമാര്‍ അഴീക്കോട് (1993). "5-വിദ്യാഭ്യാസം" (in മലയാളം). ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 115. ISBN 81-7130-993-3.