ഡിക്ക് ഫോസ്ബറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈജമ്പ് എന്ന കായികമൽസര ഇനത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയ അമേരിക്കക്കാരനായ കായികതാരമാണ്‌ റിച്ചാർഡ് ഡഗ്ലസ് (ഡിക്ക്) ഫോസ്ബറി (ജനനം: മാർച്ച് 6, 1947). ഫോസ്ബറി ഫ്ലോപ്പ് എന്ൻ പിൽക്കാലത്ത് പ്രശസ്തമായ, ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്ന, പുറം തിരിഞ്ഞു ബാറിനു മുകളിലൂടെ ചാടുന്ന രീതിയുടെ ഉപജ്ഞാതാവാണ്‌ ഡിക്ക് ഫോസ്ബറി.

1947 മാർച്ച് 6-ന്‌ അമേരിക്കയിലെ ഒറിഗണിലെ പോർട്ട്‌ലാൻഡിൽ ജനിച്ച ഡിക്ക് ഫോസ്‌ബറി പതിനാറാം വയസ്സിൽ മെഡ്‌ഫോർഡ് ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് പുതിയ ചാട്ടത്തിന്റെ ഈ ശൈലി രൂപപ്പെടുത്തിയത്. 1968-ലെ മെക്സിക്കോ ഒളിമ്പിക്സിൽ ഹൈജമ്പിൽ സ്വർണ്ണം നേടിയിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡിക്ക്_ഫോസ്ബറി&oldid=4023368" എന്ന താളിൽനിന്ന് ശേഖരിച്ചത്