ഡാൻദോങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാൻദോങ്
丹东
—  പ്രവിശ്യാതല നഗരം  —
丹东市
ഡാൻദോങ് സ്കൈലൈൻ യാലു നദിയുടെ കരയിൽനിന്ന്
ലിയാവോനിങിൽ ഡാൻദോങിന്റെ സ്ഥാനം
ഡാൻദോങ് is located in China
ഡാൻദോങ്
ചൈനയിൽ ഡാൻദോങിന്റെ സ്ഥാനം
നിർദേശാങ്കം (city(2410000)): 40°07′N 124°23′E / 40.117°N 124.383°E / 40.117; 124.383
രാജ്യം ചൈന
പ്രവിശ്യ ലിയാവോനിങ്
നഗര ആസ്ഥാനം ഝെൻഷിങ് ജില്ല
ജില്ലകളും കൗണ്ടികളും
സർക്കാർ
 • CPC ഡാൻദോങ് കമ്മിറ്റി സെക്രട്ടറി
 • മേയർ ചെൻ റ്റിയെഷിൻ
വിസ്തീർണ്ണം
 • പ്രവിശ്യാതല നഗരം 14,981.4 km2(5.4 sq mi)
 • Urban 563 km2(217 sq mi)
ജനസംഖ്യ(2004)[1]
 • പ്രവിശ്യാതല നഗരം 24,09,697
 • Urban 7,80,414
സമയ മേഖല ചൈനാ സ്റ്റാൻഡേർഡ് സമയം (UTC+8)
പിൻകോഡ് 118000
Area code(s) 415
ലൈസൻസ് പ്ലേറ്റുകൾ 辽F
ഭരണ വിഭാഗ കോഡ് 210600
ISO 3166-2 cn-21-06
Website http://www.dandong.gov.cn/

വടക്കു-കിഴക്കൻ ചൈനയിലെ ഒരു മുനിസിപ്പാലിറ്റിയാണ് ഡാൻ‌ദോങ്. ടാൻടങ് (Tantung) എന്നും ഇതറിയപ്പെടുന്നുണ്ട്. യാലു നദിക്കരയിൽ സ്ഥിതി ചെയ്യുന്ന കിഴക്കൻ ലിയാവോനിങ്ങിലെ (Liaoning) ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ ഡാൻദോങ് ഉത്തര കൊറിയിയിലേക്കുള്ള ഒരു കവാടമാണ്. ജനസംഖ്യ: 652, 891 (1991) ഒരു പ്രമുഖ വ്യാവസായിക നദീ തുറമുഖമാണ് ഡാൻദോങ്. കപ്പലുകൾക്കായി ഡോങ്ഗൗവിലുള്ള പുറം ഹാർബർ, യാലു നദിക്കരയിലെ പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഡാൻദോങ് മുൻസിപ്പാലിറ്റി. തുണിത്തരങ്ങൾ, വുഡ്പൾപ്, പേപ്പർ, രാസവസ്തുക്കൾ, യന്ത്രസാമഗ്രികൾ, റബറുത്പന്നങ്ങൾ തുടങ്ങിയവ ഇവിടത്തെ പ്രധാന വ്യവസായികോത്പന്നങ്ങളാകുന്നു. യാലു നദിയിൽ ഒരു ജലവൈദ്യുതോർജ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്.

1907-ൽ ഡാൻദോങ്ങിനെ റെയിൽ മാർഗം വ. കിഴക്കൻ ചൈനയും കൊറിയയുമായി ബന്ധിപ്പിച്ചതോടെയാണ് ഈ പ്രദേശത്തിന്റെ വികസനം ആരംഭിച്ചത്. 1931-45 ൽ മഞ്ചൂറിയയിലെ ജാപ്പനീസ് അധിനിവേശ കാലത്ത് ഡാൻദോങ് വ്യാവസായികവത്കരിക്കപ്പെടുകയും, കൊറിയൻ യുദ്ധകാലത്ത് ഗണ്യമായി വികസിക്കുകയും ചെയ്തു. 1965 വരെ ആൻദോങ് (Andong) ഡോങ്ഗൗ (Donggou) ടവ്തുങ്കൗ (Tautung kow) എന്നീ പേരുകളിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നു.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാൻദോങ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=ഡാൻദോങ്&oldid=1714240" എന്ന താളിൽനിന്നു ശേഖരിച്ചത്