ഡാനിയേൽ ഡേ-ലൂയിസ്
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ഡാനിയേൽ ഡേ-ലൂയിസ് | |
|---|---|
ഡാനിയേൽ ഡേ-ലൂയിസ്, 2007 |
|
| ജനനം | Daniel Michael Blake Day-Lewis 29 ഏപ്രിൽ 1957 London, England |
| പൗരത്വം | British, Irish |
| തൊഴിൽ | Actor |
| സജീവം | 1970–present |
| ജീവിത പങ്കാളി | Rebecca Miller (1996–present) |
| മക്കൾ | 3 |
പ്രശസ്തനായ ഇംഗ്ലീഷ് ചലച്ചിത്രനടനാണ് ഡാനിയേൽ ഡേ-ലൂയിസ്(ജനനം 29 ഏപ്രിൽ 1957). മൈ ലെഫ്റ്റ് ഫുട്ട് (1989), ദെയർ വിൽ ബി ബ്ലഡ് (2007), "ലിങ്കൺ" (2012) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാഡമി അവാർഡ് നേടിയിട്ടുണ്ട്. ഗാങ്ങ്സ് ഓഫ് ന്യൂയോർക്ക് (2002) എന്ന ചിത്രത്തിൽ ബിൽ, ദ ബുച്ചർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ബാഫ്റ്റ, സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് അവാർഡുകൾ നേടി. സ്റ്റീവൻ സ്പിൽബർഗ്ഗിന്റെ ലിങ്കൺ എന്ന ചിത്രത്തിലൂടെ 2012-ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് നേടി. ഇതേ ചിത്രത്തിലൂടെ മികച്ച നടനുള്ള അക്കാഡമി അവാർഡ് മൂന്നു തവണ നേടിയ ആദ്യ വ്യക്തിയായി.
അഭിനേത്രിയായ ജിൽ ബാൽക്കൺ, കവിയായ സെസിൽ ഡേ-ലൂയിസ് എന്നിവരുടെ മകനായി ലണ്ടനിൽ ജനിച്ചു. അഭിനയത്തോടുള്ള സമർപ്പണമനോഭാവവും താൻ അവതരിപ്പിക്കുന്ന കഥാപത്രത്തിനായി നടത്തുന്ന ഗവേഷണവും അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു.സെറ്റിനുള്ളിലും പുറത്തും കഥാപാത്രമായി ജീവിക്കുന്ന രീതിയാണ് ഡേ-ലൂയിസിന്റേത്. 1997-2012 കാലഘട്ടത്തിൽ വെറും ആറു ചിത്രങ്ങളിൽ മാത്രം അഭിനയിച്ച ഇദ്ദേഹം ഹോളിവുഡിലെ ഏറ്റവും സെലക്റ്റീവായ നടന്മാരിലൊരാളായി അറിയപ്പെടുന്നു[1].
അവലംബം [തിരുത്തുക]
- ↑ ഹെർഷ്ബെർഗ്, ലിൻ. "ദി ന്യൂ ഫ്രോണ്ടിയേഴ്സ് മാൻ"ന്യൂയോർക്ക് ടൈംസ് മാഗസിൻ, 11 നവംബർ 2007