ടെന്‍സിങ് നോര്‍ഗേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Tenzing Norgay | |
|---|---|
![]() ടെന്‍സിങ് നോര്‍ഗേ പര്‍വതാരോഹണ വേഷത്തില്‍ |
|
| ജനനം | മേയ് 15, 1914[1] ഖര്‍ത താഴ്വര, ടിബറ്റ് |
| മരണം | മേയ് 9 1986 (പ്രായം 71) ഡാര്‍ജിലിങ്, ഇന്ത്യ |
| ഉദ്യോഗം | പര്‍വതാരോഹകന്‍, ടൂര്‍ ഗൈഡ് |
| ജീവിത പങ്കാളി | ദവ പുറ്റി, ആങ് ലഹ്മു, ദക്കു |
| മക്കള്‍ | പെം പെം, നിമ, ജംലിങ്, നോര്‍ബു |
ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയ പര്‍വ്വതാരോഹകരില്‍ ഒരാളാണ് ടെന്‍സിങ് നോര്‍ഗേ (മേയ് 15, 1914 - മേയ് 9, 1986).
1914ല്‍ നേപ്പാളിലെ ഖുംബു പ്രദേശത്തെ ഒരു കര്‍ഷക കുടുംബത്തിലാണ് നോര്‍ഗേ ജനിച്ചത്. ഷെര്‍പ്പ വംശജനായതിനാല്‍ ടെന്‍സിങ് ഷെര്‍പ്പ എന്ന പേരിലും അറിയപ്പെട്ടു. 1953 മെയ് 29ന് എഡ്മണ്ട് ഹിലാരിയോടൊപ്പം എവറസ്റ്റ് കൊടുമുടി കീഴടക്കി. 1986ല്‍ ഡാര്‍ജിലിങ്ങില്‍വച്ച് മസ്തിഷ്കരക്തസ്രാവം (Cerebral hemorrhage) മൂലം അന്തരിച്ചു.
