ടിനാമു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടിനാമു
Temporal range: Miocene–present
mid-Miocene to present
Tinamus majorAMF042LP.png
ടിനമസ് മേജർ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Aves
ഉപരിനിര: Palaeognathae
നിര: Tinamiformes
Huxley, 1872[1]
കുടുംബം: Tinamidae
G.R. Gray, 1840[1]
Subfamily

Nothurinae
Tinaminae

Diversity
[[List of Tinamidae species|2 Subfamily, 9 Genera, 47 Species, 127 Sub-species]]
പര്യായങ്ങൾ

Crypturidae Bonaparte, 1831
Tinamotidae Bonaparte, 1854
Eudromiidae Bonaparte, 1854
Rhynchotidae von Boetticher, 1934

മധ്യ-ദക്ഷിണ അമേരിക്കയിലെ പുൽമേടുകളിലും വനങ്ങളിലും കാണപ്പെടുന്ന പക്ഷികളാണ് ടിനാമു. ഈ പ്രദേശങ്ങൾ തന്നെയാണ് ഇവയുടെ പ്രഭവകേന്ദ്രമെന്നും കരുതപ്പെടുന്നു. ടിനമിഫോമിസ് ഗോത്രത്തിൽ ഒൻപത് ജീനസ്സുകളിലായി നാല്പത്താറ് സ്പീഷീസുണ്ട്. ടിനമസ് മേജർ, ക്രിപ്റ്റ്യുറെല്ലസ് സാൽട്ടുവാരിസ്, ക്രിപ്റ്റ്യുറെല്ലസ് ടാടൗപ്പ, റിങ്കോട്ടസ് റൂഫെസെൻസ് എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന സ്പീഷീസ്. ഈ പക്ഷികളുടെ പ്രധാന ആഹാരം ഫലങ്ങൾ, വിത്തുകൾ, കീടങ്ങൾ, ചെറിയ അകശേരുകികൾ എന്നിവയാണ്. മാംസത്തിനായി ഇവ വളരെയധികം വേട്ടയാടപ്പെടുന്നുമുണ്ട്.

ശരീരഘടന[തിരുത്തുക]

തറയിൽ വസിക്കുന്ന ഈ പക്ഷികൾക്ക് ഗിനിക്കോഴികളോട് രൂപസാദൃശ്യമുണ്ട്. പക്ഷേ ഇവയുടെ കൊക്ക് ചെറുതും നീണ്ടു വളഞ്ഞതുമാണ്. ശരീരത്തിന് 20 സെന്റിമീറ്റർ മുതൽ 53 സെന്റിമീറ്റർ വരെ നീളം വരും; ഭാരം 450 ഗ്രാം മുതൽ 2300 ഗ്രാം വരെയും. ആൺപക്ഷികളേക്കാൾ പെൺപക്ഷികൾക്ക് വലുപ്പക്കൂടുതലുണ്ട്. തൂവലുകൾക്ക് തവിട്ടുനിറമോ ചാരനിറമോ ആണ്. ഇടയ്ക്കിടെ വെള്ളനിറത്തിലുള്ള പൊട്ടുകളും വരകളും കാണപ്പെടുന്നു. വാൽ നീളം കുറഞ്ഞതാണ്. ഈ ഭാഗം കനത്ത തൂവലുകളാൽ മറഞ്ഞിരിക്കുകയും ചെയ്യും. കാലുകൾ തടിച്ചവയും ബലമേറിയവയുമാണ്. കാലിലെ നാലു വിരലുകളിൽ മൂന്നെണ്ണം മുന്നോട്ടും ഒരെണ്ണം പിന്നോട്ടും ആയിട്ടാണ് കാണപ്പെടുന്നത്. ഇവയുടെ പറക്ക-പേശികൾ വികസിതങ്ങളാണെങ്കിലും ഇവ അധികം പറക്കാറില്ല. അധികദൂരം ഓടാനും ഇവയ്ക്കാവില്ല. പലപ്പോഴും തല മുന്നോട്ട് നീട്ടി പുൽക്കൂട്ടത്തിനുള്ളിൽ ചലനമില്ലാതെ കിടക്കാറുണ്ട്.

പ്രജനനം[തിരുത്തുക]

തറയിൽ മരങ്ങളുടെ വേരുകളോടു ചേർന്നാണ് ഇവ സാധാരണയായി കൂടുണ്ടാക്കാറുള്ളത്. മുട്ട നിക്ഷേപിക്കുന്നതും ഇതിനുള്ളിലാണ്. പ്രജനനഘട്ടത്തിൽ സ്പീഷീസ് വ്യത്യാസം അനുസരിച്ച് 1 മുതൽ 12 മുട്ടകൾ വരെ ഇടും. മുട്ടയ്ക്ക് പച്ച, നീല, മഞ്ഞ, പാടലത്തവിട്ട് തുടങ്ങി കറുപ്പുഛായ വരെയുള്ള നിറങ്ങൾ കാണപ്പെടുന്നു. ഒരു മുട്ടയ്ക്ക് 20 ഗ്രാം മുതൽ 70 ഗ്രാം വരെ തൂക്കമുണ്ടാവും. മുട്ട വിരിയാൻ 19-20 ദിവസങ്ങളെടുക്കും. മുട്ടകളെ സംരക്ഷിക്കുന്നതും പരിചരിക്കുന്നതും ആൺപക്ഷികളാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Brands, S. (2008)
Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിനാമു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ടിനാമു' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Tinamidae എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ടിനാമു&oldid=1961940" എന്ന താളിൽനിന്നു ശേഖരിച്ചത്