ടാനിംബാർ ദ്വീപുകൾ
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കിഴക്കൻ ഇന്തോനേഷ്യയിലെ ഒരു ദ്വീപസമൂഹമാണ് ടാനിംബാർ. 66-ഓളം ദ്വീപുകളുൾക്കൊള്ളുന്ന ഈ ദ്വീപസമൂഹം ബൻദ-അറാഫുറ കടലുകൾക്കിടയിലായി സ്ഥിതി ചെയ്യുന്നു. മുമ്പു ടിമോർ ലോത് ദ്വീപുകൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ദ്വീപസമൂഹം മാലുകു പ്രവിശ്യയുടെ ഭാഗമാണ്. ജനസംഖ്യ ഏകദേശം 61,000.
[തിരുത്തുക] ഭൂമിശാസ്ത്രം
ദ്വീപുകളുടെ വടക്ക് കിഴക്ക് അറു ദ്വീപുകൾ,കൈ ദ്വീപുകൾ എന്നിവയും പടിഞ്ഞാറ് ബാബർ ദ്വീപ്, ടിമോർ എന്നിവയും സ്ഥിതി ചെയ്യുന്നു. ജംദേന ആണ് ഈ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്. ഇതിനു 110 കി. മീ. നീളവും 45 കി. മീ. വീതിയുമുണ്ട്. ലറത്, സെലറു, വുളിയറു എന്നിവയാണ് മറ്റ് പ്രധാന ദ്വീപുകൾ. വനനിബിഡമായ ടാനിംബാർ ദ്വീപുകളിൽ സാവന്നാ പുൽമേടുകളും, ചതുപ്പുനിലങ്ങളും ധാരാളമായി കാണപ്പെടുന്നു.
[തിരുത്തുക] സമ്പദ്ഘടന
കൃഷിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം. ചോളം, നെല്ല്, ചൗവ്വരി, കിഴങ്ങിനങ്ങൾ, തേങ്ങ, പഴവർഗങ്ങൾ എന്നിവയാണ് പ്രധാന വിളകൾ. മത്സ്യബന്ധനവും പന്നി വളർത്തലുമാണ് ദ്വീപുവാസികളുടെ മറ്റ് ഉപജീവനമാർഗങ്ങൾ. ആമത്തോടും, ട്രിപ്പാങ് എന്ന ഒരിനം കക്കാപ്രാണിയും ഇവിടെ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്.