ജോൺ ഡാൽട്ടൺ
| ജോൺ ഡാൽട്ടൺ | |
|---|---|
| ജനനം | 1766 സെപ്റ്റംബർ 6 Eaglesfield, Cumberland, England |
| മരണം | 1844 ജൂലൈ 27 (പ്രായം 77) Manchester, England |
| Notable students | James Prescott Joule |
| അറിയപ്പെടുന്നത് | Atomic Theory, Law of Multiple Proportions, Dalton's Law of Partial Pressures, Daltonism |
| സ്വാധീനിക്കപ്പെട്ടിട്ടുള്ളത് | John Gough |
ആധുനിക ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും അടിത്തറയിട്ട പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനാണ് ജോൺ ഡാൽട്ടൻ (സെപ്റ്റംബർ 6, 1766 - ജൂലൈ 27, 1844).
ഉള്ളടക്കം |
ജനനം [തിരുത്തുക]
ബ്രിട്ടനിലെ കംബർലൻഡിലുള്ള ഈഗിൾസ് ഫെൽഡിൽ 1766 സെപ്റ്റംബർ ആറിന് ജോൺ ഡാൽട്ടൺ (John Dalton) ജനിച്ചു. ക്വേക്കർ (Quaker) എന്ന ക്രിസ്തീയ സുഹ്യദ് സംഘത്തിലംഗമായ ഒരു നെയ്തുകാരനായിരുന്നു പിതാവ്.
ജീവിത രേഖ [തിരുത്തുക]
ക്വേക്കർ സംഘത്തിന്റെ കംബർലൻഡിലെ വിദ്യാലയത്തിൽ പഠിച്ച ജോണിന് 12- വയസ്സിൽതന്നെ അവിടെ അദ്ധ്യാപക ചുമതല ലഭിച്ചു. അദ്ധ്യാപകനായിരിക്കെ ഡാൽട്ടൺ ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ചു. കാലാവസ്ഥാനിരീക്ഷണത്തിലായിരുന്നു തുടക്കം.1787 മുതൽ നാട്ടിലെ കാലാവസ്ഥാ വെതിയാനങ്ങൾ നിരീക്ഷിച്ച് ബുക്കിൽ രേഖപ്പെടുത്തി വെക്കുന്നതു ശീലമാക്കി. തുടർന്ന് അദ്ദേഹം സസ്യജാലങ്ങളായും ജന്തുജീവജാലങ്ങളായും ഇനംതിരിച്ചുള്ള ശേഖരണം തുടങ്ങി.
അന്തരീക്ഷഘടനയും ജലബാഷ്പവും മഴയും കാറ്റും ധ്രുവദീപ്തി (Aurora) യുമെല്ലാം ഡാൽട്ടന്റെ ഗവേഷണങ്ങളായി. പിന്നീട് ഇവയേപ്പറ്റി ഒട്ടേറെ പ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു.
കണ്ടുപിടുത്തങ്ങൾ [തിരുത്തുക]
അന്തരീക്ഷവായു സംയുക്തമല്ലെന്നും പല വാതകങ്ങളുടെയും മിശ്രിതമാണെന്നും നീരാവിക്ക് വാതകങ്ങളുടെ സ്വഭാവമാണുള്ളതെന്നും അദ്ദേഹം തെളിയിച്ചു. വിവിധ വാതകങ്ങളുടെ മിശ്രിതം ചെലുത്തുന്ന മർദ്ദം ഒരോ വാതകവും ചെലുത്തുന്ന മർദ്ദതിന്റെ ആകത്തുകയാണെന്ന അദ്ദേഹത്തിന്റെ കണ്ടെത്തൽ ഡാൽട്ടൺ സിദ്ധാന്തം എന്നാണ് അറിയപ്പെടുന്നത്.
1803-ൽ പ്രസിദ്ധീകരിച്ച ഡാൽട്ടന്റെ അണുസിദ്ധാന്തം വളരെ വിലപ്പെട്ടതാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരമാണു (Atom) കോണ്ടു നിർമ്മിച്ചതാണ്. പരമാണുക്കളെ നശിപ്പിക്കുവാനോ സ്യഷ്ടിക്കാണോ സാധ്യമല്ല.