ചേലേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു വില്ലേജ് ആണ് ചേലേരി.  കണ്ണൂർ പട്ടണത്തിൽ നിന്നും 12 കിലോമീറ്റർ അകലെയായാണ് ചേലേരി സ്ഥിതിചെയ്യുന്നത്. മുണ്ടേരി പുഴ ഈ വില്ലേജിൻറെ ഒരു അതിരാണ്. ഏകദേശം 1 കിലോമീറ്ററോളം നദീതീരം വില്ലേജിനുണ്ട്. ഇവിടെ നിന്ന് മട്ടന്നൂർ വിമാനത്താവളത്തിലേക്ക് അര മണിക്കൂർ (20 കി മീ) ദൂരമാണ് ഉള്ളത്. എടക്കാട്  ബ്ലോക്കിലും, തളിപ്പറമ്പ് നിയോജക മണ്ഡലത്തിലും, കാസർഗോഡ് ലോകസഭ മണ്ഡലത്തിലും ഉൾപ്പെടുന്നു.   

ചരിത്രം[തിരുത്തുക]

പുരാതനകാലത്തെ ചേലേരി ഗ്രാമത്തിൽ ഉൾപ്പെട്ട ദേശങ്ങൾ ആയിരുന്നു കണ്ണാടിപ്പറമ്പ്, കമ്പിൽ എന്നിവ.

മുണ്ടേരിക്കടവ്[തിരുത്തുക]

തോണി / ചങ്ങാടം[തിരുത്തുക]

പണ്ടുകാലത്ത് മുണ്ടേരി പുഴ കടക്കുന്നതിനു തോണികളും തോണിക്കാരനും എപ്പോഴുമുണ്ടാകുമായിരുന്നു. പങ്കായം അല്ലെങ്കിൽ നീണ്ട മുള കൊണ്ട് തുഴഞ്ഞിട്ടായിരുന്നു മറുകരയിൽ എത്തുക.  സാധനങ്ങൾ കൊണ്ടുപോകുന്നതിന് ചങ്ങാടം ഉണ്ടായിരുന്നു. പാലം വന്നതോടെ ഈ സംവിധാനം പ്രവർത്തനമില്ലാതായി.

മുണ്ടേരി പുഴയിൽ ആമ്പൽ പൂക്കൾ ഉണ്ടാകാറുണ്ട്.

മുണ്ടേരിക്കടവ് പക്ഷിസങ്കേതം[തിരുത്തുക]

പ്രകൃതിദത്തമായ ഒരു പക്ഷിസങ്കേതമായി  മുണ്ടേരിക്കടവും പരിസരവും അറിയപ്പെടുന്നു.  കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച് ദേശാടന പക്ഷികൾ ധാരാളം വന്നുപോകുന്ന സ്ഥലം ആണ് ഇവിടം.  ദേശാടന പക്ഷികൾ കൂട്ടമായി പറന്നു വന്ന് ഈ പ്രദേശത്ത് വിശ്രമിച്ച് അൽപ്പസമയത്തിനു ശേഷം യാത്ര തുടരുന്ന മനോഹരമായ ദൃശ്യം ഇവിടെയുള്ള പ്രതേകതയാണ്.  അധികമാരും അറിയപ്പെടാത്ത ഇവിടം പക്ഷി നിരീക്ഷകർക്കു ഉപാകപ്പെടുമെന്നു തീർത്തു പറയാം.

ഇവിടേക്കു പലയിടത്തുനിന്നും പക്ഷി നിരീക്ഷകർ എത്തി നിരീക്ഷണം നടത്തിപ്പോകാറുണ്ട്.

കൈപ്പാട് കൃഷി[തിരുത്തുക]

പുഴക്കരയിൽ നെൽകൃഷി നടത്താറുള്ള ഭാഗം കൈപ്പാട് എന്നറിയപ്പെടുന്നു. ആയതിനാൽ അവിടെ ചെയ്യുന്ന കൃഷി "കൈപ്പാട് കൃഷി" എന്ന പേരിൽ പ്രസിദ്ധമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചേലേരി&oldid=3650541" എന്ന താളിൽനിന്ന് ശേഖരിച്ചത്