ചിനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിനാർ
Platanus orientalis tree.JPG
കാഷ്മീരിലെ ഒരു ചിനാർ മരം
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
നിര: Proteales
കുടുംബം: Platanaceae
ജനുസ്സ്: Platanus
വർഗ്ഗം: P. orientalis
ശാസ്ത്രീയ നാമം
Platanus orientalis
L.

ജീവിതദൈർഘ്യം കൂടുതലുള്ളതും വളരെ വലുതാവുന്നതുമായ ഒരിനം ഇലപൊഴിക്കും വൃക്ഷമാണ് ചിനാർ (ശാസ്ത്രീയനാമം: Platanus orientalis). ഇന്ത്യയിൽ കാശ്മീരിൽ ധാരാളം പ്രായമുള്ള ചിനാർ വൃക്ഷങ്ങൾ കാണപ്പെടുന്നു. കാശ്മീരി സംസ്കാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ചിനാർ. പണ്ടുമുതലേ പേർഷ്യൻ ഉദ്യാനങ്ങളിൽ ചിനാർ മരം ഉണ്ടായിരുന്നു. കാഷ്മീർ ചരിത്രത്തിൽ പഴയ ഹിന്ദു കാലത്ത് പുണ്യസ്ഥലങ്ങളുടെ ചുറ്റും ഈ മരം നട്ടുപിടിപ്പിച്ചിരുന്നു. പിന്നീട് മുസ്ലീം കാലഘട്ടത്തിലും ഒരു ഉദ്യാനവൃക്ഷമായി ചിനാറിനെ വളർത്തിയിരുന്നു. 1374-ൽ നട്ട ഒരു ചിനാർ മരം ഇപ്പോഴും കാശ്മീരിലുണ്ട്[1]. അമിതമായി ചിനാർ മരങ്ങൾ മുറിച്ചപ്പോൾ സർക്കാർ ഇടപെട്ടു ചിനാർ മുറിക്കുന്നതിനെ നിരോധിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു ചിനാർ മുറിക്കണമെങ്കിൽ പകരം അഞ്ച് ചിനാർ നട്ടുപിടിപ്പിക്കേണ്ടതാണ്[2].

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ചിനാർ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Platanus orientalis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ചിനാർ&oldid=1948959" എന്ന താളിൽനിന്നു ശേഖരിച്ചത്