ക്ലോണിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്ലോണിംഗ് അഥവാ ജൈവ പകര്‍പ്പെടുക്കല്‍ എന്നു മലയാളത്തിലും ക്ലോണിംഗ്‌ എന്നു ആംഗലേയത്തിലും (cloning) കുറ്റിച്ചെടി എന്നര്‍ത്ഥമുള്ള κλων ഗ്രീക്കു പദത്തില്‍ നിന്നാണു പേരിന്റെ ഉല്‍ഭവം. ഒരേ ജനിതക ഘടനയുള്ള രണ്ടു ജീവികളെ ലൈംഗിക ബന്ധം കൂടാതെ സൃഷ്ടിക്കുക എന്നതാണ്‌ ഇതു കൊണ്ടുദ്ദേശിക്കുന്നത്‌.

ഉള്ളടക്കം

[തിരുത്തുക] ക്ലോണിംഗിന്റെ വിവിധ ഘട്ടങ്ങള്‍

  1. പൂര്‍ണ്ണവളര്‍ച്ചയെത്താത്ത അണ്ഡകോശങ്ങളെ ശേഖരിക്കുക. ഇവയെ ഊസൈറ്റുകള്‍ (Oocytes) എന്നാണു വിളിക്കുന്നത്.
  2. ഊസൈറ്റുകളെ പരീക്ഷണശാലയില്‍ കൃത്രിമമായി വളര്‍ത്തുക. 24 മണിക്കൂറിനകം ഇവ തുടര്‍ന്നുള്ള പരീക്ഷണങ്ങള്‍ക്കായി ഉപയോഗ്യമാവും.
  3. വളര്‍ച്ചയെത്തിയ അണ്ഡകോശത്തില്‍നിന്ന് ക്രോമസോമുകളെ നീക്കംചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുക.
  4. മറ്റൊരുകോശത്തില്‍ നിന്നും നീക്കംചെയ്തെടുത്ത മര്‍മ്മം, അണ്ടകോശത്തിനെ പൊതിഞ്ഞുകാണുന്ന ആവരണ (Zona pelucida)ത്തിനുള്ളിലേക്കു കടത്തുക.
  5. വൈദ്യുതസ്പന്ദനം കടത്തിവിടുന്നതിലൂടെ പുതുതായെത്തിയ മര്‍മത്തെ അണ്ഡകോശവുമായി കൂട്ടിചേക്കുക (Electro Fusion)
  6. സൃഷ്ടിക്കപ്പെട്ട ഭ്രൂണത്തെ തുടര്‍ന്നുള്ള ഉപയോഗത്തിനു മുമ്പ് ബളാസ്റ്റോസിസ്റ്റ് (Blastocyst) ഘട്ടം - 16 മുതല് 32 കോശങ്ങള്‍വരെയോ അതില്‍ അല്പം കൂടുതലോ ആകുന്ന ഘട്ടം - വരെ കൃത്രിമമായി വളര്‍ത്തുക.
  7. ഇതില്‍നിന്നും കുറച്ചു ബ്ലാസ്റ്റോമീര്‍ കോശങ്ങളെ (ബ്ലാസ്റ്റോസിസ്റ്റ് ഘട്ടത്തിലെ കോശങ്ങള്‍ ഈ പേരിലാണ് അറിയപ്പെടുന്നത്) വേര്‍തിരിച്ചെടുത്ത് ശീതീകരിച്ച് സൂക്ഷിക്കുക (ഭാവി ഉപയോഗത്തിനായി).
  8. ബ്ലാസ്റ്റോമീര്‍ കോശത്തെ ഒരു വളര്‍ത്തുമാതാവിന്‍റെ (Surrogate Mother / Foster Mother) ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് വളര്‍ത്തിയെടുക്കുക.

[തിരുത്തുക] ക്ലോണിംഗ് പരീക്ഷണം‍

ഏറ്റവും പ്രശസ്തമായ ക്ലോണിങ്ങ് പതിപ്പാണു ഡോളിയെങ്കിലും ക്ലോണിങ് സങ്കേതത്തിലൂടെ പിറന്ന ആദ്യജീവി ഡോളിയല്ല. ആ ബഹുമതി കാര്‍പ് മത്സ്യത്തിനാണ്. ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞനും ചൈനയിലെ ഷാന്ഡോങ് സര്‍വകലാശാല (Shandong University) യിലെ ഗവേഷകനുമായിരുന്ന ടോങ് ഡിഷ്വ (Tong Dizhou) ആയിരുന്നു കാര്‍പ് മത്സ്യത്തിന്‍റെ ആദ്യ ക്ലോണ്‍ പതിപ്പു തയാറാക്കിയത്. ഇതിന്റെ വിവരങ്ങള്‍ ഇഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെടാതിരുന്നതിനാല്‍ ശാസ്ത്രലോകം വളരെ വൈകിയാണ് അറിയുന്നത്.

ക്ലോണിങിന്‍റെ പിതാവ് എന്നാണു ചൈനാക്കാര്‍ ടോങ് ഡിഷ്വയെ വാഴ്ത്തുന്നത്. അതുപോലെതന്നെ ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു ക്ലോണ്‍ പതിപ്പാണു മാഷ (Masha) എന്ന ചുണ്ടെലി. ക്ലോണിങ് സങ്കേതത്തിലൂടെ പിറവിയെടുത്ത ആദ്യസസ്തനി എന്ന വിശേഷണം മാഷയ്ക്ക് അവകാശപ്പെട്ടതാണ്. സോവിയറ്റ് ശാസ്ത്രജ്ഞന്മാരായ ചായ്ലാഖ്യാന് (Chaylakhyan), വെപ്രെന്സേവ് (Veprencev), സിവ്രിഡോവ (Sviridova), എന്നിവര്‍ ചേര്‍ന്നാണ് ഇതിനെ സ്യഷ്ടിച്ചത്.

[തിരുത്തുക] വില്‍മുട്ട് എന്ന ശാസ്ത്രജ്ഞന്‍

1944 ജൂലൈ ഏഴിന് ഇഗ്ലണ്ടിലെ ഹാം പ്ടണ്‍ ലൂസി (Hampton Lucy) എന്ന സ്ഥലത്താണ് ഇയാന്‍ വില്മുട്ട് ജനിച്ചത്. പിതാവായ ലിയോനാര്‍ഡ് വില്‍മുട്ട് ഗണിതാദ്ധ്യാപകനായിരുന്നു. പ്രമേഹരോഗം ബധിച്ചു പിതാവിന്‍റെകാഴ്ചശക്തി നഷ്ടപ്പെട്ടതിനെത്തുടര്ന്ന് കുടുംബഭാരം ഇയാന്‍റെ ചുമലിലായി. പ്രതിസന്ധിള്‍ക്കിടയിലും പഠനം തുടര്‍ന്ന അദ്ദേഹം 1971 ല്‍ പീഎച്ച് ഡി നേടി. തുടര്‍ഗവേഷണത്തിനായി കേംബ്രിജ് യൂണിവേഴ്സിറ്റിയിലേക്കു പോയ അദ്ദേഹം ആദ്യം പരീക്ഷിച്ചത് ബാല്യകാലസുക്രിത്തായ ക്രിസ് പോള്‍ഗിന്‍റെ സങ്കേതമായിരുന്നു. അതിന്‍ പ്രകാരം ശീതീകരിച്ചു സൂക്ഷിച്ച ഭ്രുണത്തില്‍ നിന്ന് അദ്ദേഹം ഫ്രോസ്റ്റി (Frosty) എന്ന പശുക്കിടാവിനെ സ്രിഷ്ടിച്ചു. പിന്നീട്, സ്കോട് ലണ്ടിലെ റോസിലിന് ഇന്സ്റ്റിറ്റ്യൂട്ടിലെത്തുന്നതോടെയാണ് ഡോളിയുടെ ജനനത്തിനു പങ്കാളിയാകുന്നത്.

[തിരുത്തുക] ഡോളിയുടെ ജനനവും മരണവും

1996 ജൂലൈ അഞ്ചിന്, സ്കോട് ലണ്ടിലുള്ള റോസ് ലിന്‍ ഇന്സ്റ്റിറ്റ്ട്യൂട്ടിലായിരുന്നു ഡോളിയുടെ ജനനം. നേച്ചര്‍ മാഗസ്സിന്‍റെ 380-ആം ലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പ്രബന്ധത്തിലൂടെയാണ് ഇയാന്‍ വില്മുട്ടും സംഘവും ഡോളിയുടെ ജനനവാര്‍ത്ത ലോകത്തെ അറിയിച്ചത്. അപ്പോഴേക്കും ഡോളി പിറന്നിട്ട് ഏതാനും മാസങ്ങള്‍ കഴിഞ്ഞിരുന്നു. ജനനസമയത്ത് ഡോളിയുടെ പേര് 6LL-3 എന്നായിരുന്നു. പരീക്ഷ്ണശാലയിലെ ജീവികള്ക്ക് ഇത്തരം കോഡു പേരുകളാണ് സധാരണ നല്‍കുന്നത്. പിന്നീട് പ്രശസ്ത് പാശ്ചാത്യ നായികയായ ഡോളി പാര്‍ടണിന്‍റെ (Dolly Patron) സ്മരണാര്‍ധം ഡോളി എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നു. ക്ലോണിങ് ചരിത്രത്തിലെ ഇതിഹാസം എന്ന ഓര്‍മ ബാക്കിവച്ചുകൊണ്ട് 2003 ഫെബ്രുവരി 14 നു ഡോളി മരിച്ചു. ഗുരുതരമായ ഒരുതരം ശ്വാസകോശ രോഗവും വാത രോഗവും മൂലം ഡോളി അവശനിലയിലായിരുന്നു. റോസിലിന് ഇന്സ്റ്റിട്യൂട്ടിലെ ഗവേഷകര്‍ തന്നെ ഡോളിക്ക് ദയാവധം നല്കുകയായിരുന്നു. മരണത്തിനു മുമ്പ് ആറു സന്താനങ്ങള്‍ക്കു ഡോളി ജന്മം നല്കിയിരുന്നു.

[തിരുത്തുക] ക്ലോണിങിന്‍റെ സങ്കേതങ്ങള്=

മൂന്നുതരം സങ്കേതങ്ങളാണ് ഇന്നുലോകവ്യാപകമായി ക്ലോണിങ്ങിനായി ഉപയോഗിക്കുന്നത്. ഭ്രൂണത്തില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന ബ്ലാസ്റ്റോമിയര്‍ കോശങ്ങള്‍ (Blastomeres) ഉപയോഗിക്കുന്ന തരം ക്ലോണിങ്, ഭ്രൂണത്തെ പകുത്തെടുക്കുന്നരം (Embryo Splitting) ക്ലോണിങ്, ശരീരകോശങ്ങള്‍ വഴിയുള്ള ക്ലോണിങ് (Somatic Cell Nuclear Transfer-SCNT) എന്നിവയാണവ. ഇതില്‍ ഒടുവില്‍ പറഞ്ഞ സങ്കേതത്തിലൂടെയായിരുന്നു ഡോളിയുടെ സ്രിഷ്ടി. സൊമാറ്റിക്ക് കോശങ്ങള്‍ എന്നാല്‍ പ്രത്യുല്പാദനവുമായി നേരിട്ടുബന്ധമില്ലാത്ത കോശങ്ങള്‍ എന്നര്‍ഥം. ഡോളിയുടെ കാര്യത്തില്‍ അകിടില്‍ നിന്നുള്ള കോശങ്ങളാണ് (Udder Cells) ഉപയോഗിച്ചത്.

[തിരുത്തുക] പ്രസിദ്ധീകരിച്ചിട്ടുള്ള ക്ലോണ്‍ പതിപ്പുകള്‍

         * മേഗനും മൊറാഗും (Megan and Morag) ചെമ്മരിയാടുകള്‍ 1995.
         * കുമുലൈന (Cumulina) - ചുണ്ടെലി 1997.
         * ജീന്‍ (Gene) - കാളക്കുട്ടി 1997.
         * പോളിയും മോളിയും (Polly and Molly) ചെമ്മരിയാടുകള്‍ 1997.
         * മിറ (Mira) ആട് 1998.
         * മിസ്സി (Missy) നായക്കുട്ടി 1998.
         * മില്ലിയും കൂട്ടരും (Millie and others) പന്നിക്കുട്ടികള്‍ 2000.
         * ടെട്ര (Tetra) കുരങ്ങന്‍ 2000.
         * സീന (Xena) പന്നിക്കുട്ടി 2000.
         * കോപ്പിക്യാറ്റ് (Copy Cat) പൂച്ച 2001.
         * മില്ലിയും എമ്മയും (Millie and Emma) പശുക്കുട്ടികള്‍ 2001.
         * ആന്‍ഡി(Andi) കുരങ്ങന്‍ 2001.
         * നോഹ (Noah) ഗൗര്‍ 2001.
         * നോക്ക്ഔട്ട് (Nockout) മുയല്‍ 2002.
         * ഇഡാഹോ ജെം (Idaho Gem) കുതിര 2003.
         * പ്രൊമെത്യ (Prometea) കുതിര 2003.
         * റാല്ഫ് (Ralph) എലി 2003.
         * ഡ്യൂയി (Dewey) മന്‍കുട്ടി 2003.
         * ലിറ്റില്‍ നിക്കി (Little Nikky) പൂച്ച 2004.
         * സ്നപ്പി (Snuppy) നായ 2005.
         * പിയെറാസ് (Pieraz) കുതിര 2005.
         * പാരീസ് ടെക്സാസ് (Paris Texas) കുതിര 2005
         * റൊയാന (Royana) ചെമ്മരിയാട് 2006.
         * ഒയാലി (Oyali) ചെമ്മരിയാട് 2007.
         * സലമേറൊ (Zalamero) പോരുകാള 07.
"http://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%A3%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം