കേരാഫെഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്
ചുരുക്കപ്പേര്കേരാഫെഡ്
ആസ്ഥാനംവെള്ളയമ്പലം, തിരുവനന്തപുരം, കേരളം, ഇന്ത്യ[1]
ഉത്പന്നങ്ങൾകേര വെളിച്ചെണ്ണ, കേര തേങ്ങാപാൽ പൊടി, കേരജം കേശാമൃതം
പ്രവർത്തന മേഖലകൾനാളികേര സംഭരണം, വെളിച്ചെണ്ണ, തേങ്ങാപാൽ പൊടി എന്നിവയുടെ ഉത്പാദനം
ചെയർമാൻ
അഡ്വ ജെ. വേണുഗോപാലൻ നായർ[2]
മാനേജിംഗ് ഡയറക്ടർ
എൻ.രവികുമാർ
വെബ്സൈറ്റ്www.kerafed.com

കേരത്തിലെ നാളികേര കർഷക സഹകരണ സംഘങ്ങളുടെ അപ്പക്സ് ഫെഡറേഷനാണ് കേരാഫെഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്. [3] നിലവൽ അഡ്വ. ജെ വേണുഗോപാലൻ നായരാണ് കേരാഫെഡ് ചെയർമാൻ.[4]

പ്രവർത്തനങ്ങൾ[തിരുത്തുക]

നാളികേര സംഭരണ, വിതരണ മേഖലകളിൽ പ്രവർത്തിയ്ക്കുന്ന കേരഫെഡ് കേര എന്ന ബ്രാൻഡ് നാമത്തിൽ വെളിച്ചെണ്ണയും, നാളികേര പാൽപ്പൊടിയും ഉത്പാദിപ്പിച്ച് വിപണിയിലെത്തിയ്ക്കുന്നു.[5] കൊപ്രയിൽ നിന്ന് എണ്ണ വേർതിരിച്ചെടുക്കുന്നതിനായ് രണ്ട് എക്സ്പ്പെല്ലർ ഓയിൽ എക്സ്ട്രാക്ഷൻ ഫാക്ടറികൾ കേരഫെഡ് സജ്ജീകരിച്ചിരിയ്ക്കുന്നു. ഇതിൽ ഒരു ഫാക്ടറി കോഴിക്കോട് നടുവന്നൂരും മറ്റൊന്ന് കൊല്ലം കരുനാഗപ്പള്ളിയിലുമാണ്.[3]

അവലംബം[തിരുത്തുക]

  1. http://www.kerafed.com/contact.php
  2. "Board of Directors". Kerafed. Kerafed.
  3. 3.0 3.1 "Kerafed - about us". Kerafed. Kerafed.
  4. "Board of Directors". Kerafed. Kerafed.
  5. "Kerafed - Products". Kerafed. Kerafed.
"https://ml.wikipedia.org/w/index.php?title=കേരാഫെഡ്&oldid=3008801" എന്ന താളിൽനിന്ന് ശേഖരിച്ചത്