കെ.പി. ഗോപിനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
കെ.പി. ഗോപിനാഥൻ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽശാസ്ത്രജ്ഞൻ
ജീവിതപങ്കാളി(കൾ)ലക്ഷ്മി
കുട്ടികൾപ്രീതി ഗോപിനാഥ്
അശോക് ഗോപിനാഥ്

ഭാരതീയനായ ശാസ്ത്രജ്ഞനാണ് ഡോ.കെ.പി. ഗോപിനാഥൻ. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസസിലെ ഓണററി സീനിയർ സയന്റിസ്റ്റാണ്. ഇന്ത്യയിൽ തന്മാത്രാ ജീവശാസ്ത്രത്തിന്റെയും ബയോടെക്‌നോളജിയുടെയും വികാസത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. [1]

ജീവിതരേഖ[തിരുത്തുക]

പൊന്നാനിയാണ് സ്വദേശം. കരുമത്തിൽ പുത്തൻവീട്ടിൽ കുട്ടിക്കൃഷ്ണമേനോന്റയും ദേവികയമ്മയുടെയും മകനാണ്. പൊന്നാനി എ.വി. ഹൈസ്‌കൂൾ, പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന്‌ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസസിൽനിന്ന് പിഎച്ച്.ഡി. നേടി, അവിടെ തന്നെ ജോലിയിൽ പ്രവേശിച്ചു. മോളിക്യുലാർ ആൻഡ് സെൽ ബയോളജി വകുപ്പിന്റെ മുൻ അധ്യക്ഷനാണ്. വിദേശത്തെ പ്രശസ്തമായ സർവകലാശാലകളിൽ ഗവേഷകനായും വിസിറ്റിങ് ഫാക്കൽറ്റിയായും പ്രവർത്തിച്ചിട്ടുണ്ട്.

ബംഗളൂരു ഇന്ത്യൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജനറ്റിക് എൻജിനീയറിങ് വിഭാഗം സ്ഥാപകൻ, മോൺസാൻേറാ ഗവേഷണകേന്ദ്രം സ്ഥാപക ഡയറക്ടർ, ഇന്ത്യൻ സൊസൈറ്റി ഫോർ സെൽ ബയോളജി പ്രസിഡൻറ്, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.[2]

മലയാളികളായ പ്രഗല്ഭ ശാസ്ത്രജ്ഞരുടെ സമഗ്രസംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന കേരള ശാസ്ത്രപുരസ്‌കാരം 2015 ൽ ലഭിച്ചു.

ഗവേഷണം[തിരുത്തുക]

  • ക്ഷയരോഗത്തിന് കാരണമായ ബാക്ടീരിയ, മരുന്നുകളെ പ്രതിരോധിക്കുന്നതിനെപ്പറ്റി നടത്തിയ ഗവേഷണം സവിശേഷ ശ്രദ്ധയാകർഷിച്ചിരുന്നു.
  • ജൈവസാങ്കേതിക വിദ്യയിലൂടെ പട്ടുനൂൽപ്പുഴുവിൽ നിന്ന് മരുന്നുകൾക്ക് പ്രയോജനപ്പെടുത്താനാവുന്ന സംയുക്തം ഉണ്ടാക്കുന്നതിന്റെ സാധ്യത തെളിയിച്ചു.
  • നോൺസെൻസ് കോഡോണുകളുടെ വേർതിരിക്കലടക്കം ഡി.എൻ.എ ഗവേഷണരംഗത്ത് നിരവധി സംഭാവനകളർപ്പിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "പ്രൊഫ. കെ.പി.ഗോപിനാഥന് കേരള ശാസ്ത്ര പുരസ്‌കാരം". www.mathrubhumi.com. Archived from the original on 2015-03-25. Retrieved 25 മാർച്ച് 2015.
  2. "പ്രൊഫ. കെ.പി. ഗോപിനാഥന് കേരള ശാസ്ത്ര പുരസ്കാരം". www.madhyamam.com. Retrieved 25 മാർച്ച് 2015.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കെ.പി._ഗോപിനാഥൻ&oldid=3803323" എന്ന താളിൽനിന്ന് ശേഖരിച്ചത്