കെ.എൻ. ബാലഗോപാൽ
കെ.എൻ. ബാലഗോപാൽ | |
---|---|
കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2021 മേയ് 21- | |
മുൻഗാമി | ടി.എം. തോമസ് ഐസക്ക് |
മണ്ഡലം | കൊട്ടാരക്കര |
കേരള നിയമസഭാംഗം | |
ഓഫീസിൽ 2021- | |
മുൻഗാമി | പി. അയിഷ പോറ്റി |
മണ്ഡലം | കൊട്ടാരക്കര |
രാജ്യസഭാംഗം | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കലഞ്ഞൂർ, പത്തനംതിട്ട, കേരളം, ഇൻഡ്യ | ജൂലൈ 28, 1963
രാഷ്ട്രീയ കക്ഷി | CPI(M) |
വസതി | കൊല്ലം |
കേരളത്തിൻ്റെ ധനകാര്യ വകുപ്പ് മന്ത്രിയും കൊട്ടാരക്കര എംഎൽഎ യും കേരളത്തിൽ നിന്നുള്ള ഒരു സി.പി.ഐ.(എം) നേതാവും മുൻ രാജ്യസഭാംഗവുമാണ് കെ.എൻ. ബാലഗോപാൽ(28 ജൂലൈ 1963- ). പുനലൂർ ശ്രീനാരായണ കോളേജ്, തിരുവനന്തപുരം എം.ജി. കോളേജ്, ലോ അക്കാദമി, കേരള സർവ്വകലാശാല എന്നിവടങ്ങളിൽ പഠിച്ചു. എം.കോം, എൽ.എൽ.ബി, എൽ.എൽ.എം. ബിരുദധാരിയാണ്. 1998 മുതൽ സി.പി.എം.സംസ്ഥാന സമിതിയംഗമാണ്. മുൻ കൊല്ലം ജില്ലാ സെക്രട്ടറിയുമാണ്. നിലവിൽ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്.[1] 2021 ൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്നും വിജയിച്ച ഇദ്ദേഹത്തെ സി.പി.ഐ (എം) മന്ത്രിയായി തീരുമാനിച്ചു.
ജീവിതരേഖ
[തിരുത്തുക]പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ പി.കെ. നാരായണപ്പണിക്കരുടെയും ഒ.വി. രാധാമണിയമ്മയുടെയും മകനായി ജനിച്ചു. എൻ.എസ്സ്.എസ്സ് നേതാവ് കലഞ്ഞൂർ മധുവും ധനകാര്യ വിദഗ്ദനായ ഡോ.കെ.എൻ ഹരിലാലും സഹോദരന്മാരാണ്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ദേശീയ ഭാരവാഹിയായിരുന്നു.കേരള മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു (31 മേയ് 2006-13 മാർച്ച് 2010). 2014 ജനുവരിയിൽ സി.പി.ഐ. എം കൊല്ലാ ജില്ലാ സെക്രട്ടറിയായി.[2]
പൊതുരംഗത്ത്
[തിരുത്തുക]- അഖിലേന്ത്യ പ്രസിഡന്റ് - സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇൻഡ്യ (എസ്.എഫ്.ഐ) - 1997 - 2000
- അഖിലേന്ത്യ പ്രസിഡന്റ് - ഡി.വൈ.എഫ്.ഐ - 2003 - 2006
- സിൻഡിക്കേറ്റ് മെംബർ, കേരള യൂണിവേഴ്സിറ്റി - 2000 - 2004
- 2021 - കേരള നിയമസഭാംഗം
- 2021 - കേരളത്തിൻ്റെ ധനകാര്യ വകുപ്പ് മന്ത്രി
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]1996 - ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാൽ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ മത്സരിച്ചിരുന്നു.
2019 - ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ കേരളത്തിലെ കൊല്ലം ലോകസഭാമണ്ഡലത്തിൽ നിന്നും ലോകസഭയിലേക്ക് മത്സരിക്കുകയുണ്ടായി. 2019 ൽ കൊല്ലം പാർലമെൻ്റ് മണ്ഡലത്തിൽ എൻ.കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടു.2021ൽ കൊട്ടാരക്കരയിൽ നിന്നും വിജയിച്ച് നിയമസഭാംഗമായി
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1996 | അടൂർ നിയമസഭാമണ്ഡലം | തിരുവഞ്ചൂർ രാധാകൃഷ്ണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ.എൻ. ബാലഗോപാൽ | സി.പി.എം., എൽ.ഡി.എഫ്. |
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://india.gov.in/govt/rajyasabhampbiodata.php?mpcode=2137[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കെ.എൻ.ബാലഗോപാൽ സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടറി". www.mathrubhumi.com. Archived from the original on 2015-01-29. Retrieved 3 ഫെബ്രുവരി 2015.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-06.
- Pages using the JsonConfig extension
- Commons link is locally defined
- കേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകർ
- കേരളീയരായ രാജ്യസഭാംഗങ്ങൾ
- പത്തനംതിട്ട ജില്ലയിൽ ജനിച്ചവർ
- കേരളത്തിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- മുൻ എസ്.എഫ്.ഐ. നേതാക്കൾ
- 1963-ൽ ജനിച്ചവർ
- എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ടുമാർ
- പതിനഞ്ചാം കേരളനിയമസഭയിലെ മന്ത്രിമാർ
- കേരളത്തിലെ ധനകാര്യമന്ത്രിമാർ
- കേരള രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ