Jump to content

കെ. മോഹൻദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. മോഹൻദാസ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ കെ. മോഹൻദാസ് (വിവക്ഷകൾ) എന്ന താൾ കാണുക. കെ. മോഹൻദാസ് (വിവക്ഷകൾ)
കെ. മോഹൻദാസ്
ജനനം1990 മാർച്ച് 11
മരണംഓഗസ്റ്റ് 6, 2013(2013-08-06) (പ്രായം 23)
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽഹൈദരാബാദ് ആർട്ടിലറി സെന്ററിൽ ഉദ്യോഗസ്ഥൻ
സജീവ കാലം2007 - 2013
അറിയപ്പെടുന്നത്പായക്കപ്പലോട്ടം
മാതാപിതാക്ക(ൾ)കൃഷ്ണൻകുട്ടി,
പാർവതി
പുരസ്കാരങ്ങൾലിംക ബുക്ക് ഓഫ് റെക്കോഡ്സ്

ലിംക ബുക്ക് ഓഫ് റിക്കോഡ്സിൽ ഇടം നേടിയ മലയാളിയാണ് കെ. മോഹൻദാസ്. 2011ൽ ഹോബി-16 എന്ന ഇനം പായക്കപ്പലിൽ 29 ദിവസത്തിനുള്ളിൽ ചെന്നൈയിൽനിന്ന് ഒഡിഷയിലേക്ക് 1,500 കിലോമീറ്റർ സഞ്ചരിച്ചാണ് ലോകറെക്കോഡ് നേടിയത്.[1][2]

ജീവിതരേഖ

[തിരുത്തുക]

പാലക്കാട് ജില്ലയിലെ പുലാപ്പറ്റ കോണിക്കഴി കിഴക്കേച്ചോലവീട്ടിൽ കൃഷ്ണൻകുട്ടിയുടെയും പാർവതിയുടേയും മകനായി ജനിച്ചു. 2007 മുതൽ പായക്കപ്പലോട്ടത്തിൽ മികവ് പുലർത്തിയിരുന്നു. 2009 മുതൽ ഹൈദരാബാദ് ആർട്ടിലറി സെന്ററിൽ ഉദ്യോഗസ്ഥനായിരുന്നു.

2013 സെപ്റ്റംബർ മാസം നടക്കേണ്ട വിശാഖപട്ടണത്തുനിന്ന് ഗോവയിലേക്കുള്ള 3,500 കിലോമീറ്റർ പായക്കപ്പൽ യാത്രയ്ക്ക് ഹൈദരാബാദിലെ ഹുസൈൻ സാഗർ തടാകത്തിൽ പരിശീലനം നടത്തുന്നതിനിടെ ആ വർഷം ഓഗസ്റ്റ് 2-ന് മോഹൻദാസ് സഞ്ചരിച്ചിരുന്ന പായക്കപ്പൽ കാറ്റിൽ നിയന്ത്രണംവിട്ട് മറിയുകയും ബോട്ടിന്റെ പായ ബന്ധിക്കുന്ന ഇരുമ്പുദണ്ഡ് തലയ്ക്കടിച്ച് അദ്ദേഹം തടാകത്തിൽ മുങ്ങുകയും ചെയ്തു. ഗുരുതരമായ പരുക്കുകളോടെ സെക്കന്തരാബാദിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഓഗസ്റ്റ് 6-ന് ഉച്ചയ്ക്ക് അദ്ദേഹം മരണമടഞ്ഞു.[1] മൃതദേഹം നാട്ടിലെത്തിച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "പായക്കപ്പലോട്ടത്തിൽ റെക്കോഡിട്ട മോഹൻദാസ് പരിശീലനത്തിനിടെ മരിച്ചു". മാതൃഭൂമി ദിനപത്രം. 2013 ആഗസ്റ്റ് 7. Archived from the original on 2013-08-07. Retrieved 2013 ആഗസ്റ്റ് 7. {{cite news}}: Check date values in: |accessdate= and |date= (help)
  2. First catamaran sailing expedition - Limca Book of Records[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കെ._മോഹൻദാസ്&oldid=3932269" എന്ന താളിൽനിന്ന് ശേഖരിച്ചത്