കൂള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൂള്‍
Cuil Logo - White.gif
യു.ആര്‍.എല്‍. http://www.cuil.com
സൈറ്റിന്റെ തരം സെര്‍ച്ച് എഞ്ചിന്‍
ലഭ്യമാകുന്ന ഭാഷകള്‍ ഇംഗ്ലീഷ്
ഉടമസ്ഥത കൂള്‍ ഇന്‍കോര്‍പ്.
തുടങ്ങിയ തീയതി ജൂലൈ28 2008
നിജസ്ഥിതി ആക്ടീവ്

വെബ്ബ് പേജുകള്‍ വിഷയാടിസ്ഥാനത്തില്‍ അടുക്കുകയും, വിഷയത്തെക്കുറിച്ച് ഒരു ചെറിയ വിവരണം നല്‍കുകയും, വെബ്ബ് താളുകളുടെ തിരച്ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഒരു സെര്‍ച്ച് എഞ്ചിന്‍ ആണ്‌ കൂള്‍ (ഉച്ചാരണം [kuːl], "cool"). ഈ സെര്‍ച്ച് എഞ്ചിനില്‍ ശേഖരിച്ചു വെച്ചിരിക്കുന്ന വെബ്‌താളുകളുടെ എണ്ണം 120 ബില്യണില്‍ അധികം വരും.[1]. 2008 ജൂലൈ 28-നാണ്‌ കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. [1][2]

ഗൂഗിളില്‍ ജോലി ചെയ്തിരുന്ന അന്ന പാറ്റേര്‍സണും ,ലൂയിസ് മോണിയറും,റസ്സല്‍ പവ്വറുമാണ്‌ ഈ സെര്‍ച്ച് എഞ്ചിനു പിന്നില്‍[3]. ഇതിന്റെ സി.ഇ.ഒ. ആയ ടോം കോസ്റ്റെലോ മുന്‍പ് ഐ.ബി.എം. മുതലായ കമ്പനികളില്‍ ജോലി ചെയ്തിട്ടുമുണ്ട്.[4]

മറ്റു സെര്‍ച്ച് എഞ്ചിനുകളെപ്പോലെ[5] കൂളില്‍ വിവരങ്ങള്‍ തെരയുന്നവരുടെ വിവരങ്ങളോ ഐ.പി.വിലാസമോ ശേഖരിച്ചു വെക്കുന്നില്ലെന്ന് കൂളിന്റെ നയരേഖയില്‍ പറയുന്നു[6].

[തിരുത്തുക] അവലംബം

  1. 1.0 1.1 Liedtke, Michael, Ex-Google engineers debut 'Cuil' way to search, Associated Press, 28 July 2008, retrieved 28 July 2008
  2. http://biz.yahoo.com/ap/080728/google_challenger.html
  3. Former Employees of Google Prepare Rival Search Engine - NYTimes.com. nytimes.com. ശേഖരിച്ചത് 2008-07-28.
  4. news.bbc.co.uk, Search site aims to rival Google
  5. Liedtke, Michael. "Ask.com will purge search info in hours", Journal Gazette, Fort Wayne Newspapers, December 11, 2007. ശേഖരിച്ചത് 2007-12-11. 
  6. http://www.cuil.com/info/privacy/

"http://ml.wikipedia.org/wiki/%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം