കൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൂൾ
Cuil Logo - White.gif
യു.ആർ.എൽ. http://www.cuil.com
സൈറ്റിന്റെ തരം സെർച്ച് എഞ്ചിൻ
ലഭ്യമാകുന്ന ഭാഷകൾ ഇംഗ്ലീഷ്
ഉടമസ്ഥത കൂൾ ഇൻകോർപ്.
തുടങ്ങിയ തീയതി ജൂലൈ28 2008
നിജസ്ഥിതി ആക്ടീവ്

വെബ്ബ് പേജുകൾ വിഷയാടിസ്ഥാനത്തിൽ അടുക്കുകയും, വിഷയത്തെക്കുറിച്ച് ഒരു ചെറിയ വിവരണം നൽകുകയും, വെബ്ബ് താളുകളുടെ തിരച്ചിത്രം പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു സെർച്ച് എഞ്ചിൻ ആണ്‌ കൂൾ (pronounced [kuːl], "cool"). ഈ സെർച്ച് എഞ്ചിനിൽ ശേഖരിച്ചു വെച്ചിരിക്കുന്ന വെബ്‌താളുകളുടെ എണ്ണം 120 ബില്യണിൽ അധികം വരും.[1]. 2008 ജൂലൈ 28-നാണ്‌ കൂൾ പ്രവർത്തനമാരംഭിച്ചത്.[1][2]

ഗൂഗിളിൽ ജോലി ചെയ്തിരുന്ന അന്ന പാറ്റേർസണും ,ലൂയിസ് മോണിയറും,റസ്സൽ പവ്വറുമാണ്‌ ഈ സെർച്ച് എഞ്ചിനു പിന്നിൽ[3]. ഇതിന്റെ സി.ഇ.ഒ. ആയ ടോം കോസ്റ്റെലോ മുൻപ് ഐ.ബി.എം. മുതലായ കമ്പനികളിൽ ജോലി ചെയ്തിട്ടുമുണ്ട്.[4]

മറ്റു സെർച്ച് എഞ്ചിനുകളെപ്പോലെ[5] കൂളിൽ വിവരങ്ങൾ തെരയുന്നവരുടെ വിവരങ്ങളോ ഐ.പി.വിലാസമോ ശേഖരിച്ചു വെക്കുന്നില്ലെന്ന് കൂളിന്റെ നയരേഖയിൽ പറയുന്നു[6].

[തിരുത്തുക] അവലംബം

  1. 1.0 1.1 Liedtke, Michael, Ex-Google engineers debut 'Cuil' way to search, Associated Press, 28 July 2008, retrieved 28 July 2008
  2. http://biz.yahoo.com/ap/080728/google_challenger.html
  3. "Former Employees of Google Prepare Rival Search Engine - NYTimes.com". nytimes.com. http://www.nytimes.com/2008/07/28/technology/28cool.html, ശേഖരിച്ചത്: 2008-07-28. 
  4. news.bbc.co.uk, Search site aims to rival Google
  5. Liedtke, Michael (December 11, 2007). "Ask.com will purge search info in hours". Journal Gazette (Fort Wayne Newspapers). http://www.journalgazette.net/apps/pbcs.dll/article?AID=/20071211/BIZ/712110335, ശേഖരിച്ചത്: 2007-12-11. 
  6. http://www.cuil.com/info/privacy/

"http://ml.wikipedia.org/w/index.php?title=കൂൾ&oldid=1205260" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ