കുളക്കോഴി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കുളക്കോഴി | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Gruiformes |
| കുടുംബം: | Rallidae |
| ജനുസ്സ്: | Amaurornis |
| വർഗ്ഗം: | A. phoenicurus |
| ശാസ്ത്രീയ നാമം | |
| Amaurornis phoenicurus Pennant, 1769 |
|
തെക്കൻ ഏഷ്യയിൽ കുളക്കരയിലും വയലുകൾക്ക് സമീപവും ജീവിക്കുന്ന പക്ഷിയാണ് കുളക്കോഴി(ഇംഗ്ലീഷ്: White-breasted Waterhen). മുണ്ടക്കോഴി എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ചെറിയ പ്രാണികളും മത്സ്യങ്ങളുമാണ് പ്രധാന ആഹാരം. വർഷക്കാലത്ത് കുറ്റിചെടികൾക്ക് ഇടയിലോ മരകൊമ്പിലോ ആണ് ഇത് കൂടുകെട്ടുന്നത്. വർഷക്കാലത്ത് ക്വക്ക്..ക്വക്ക്..ക്വക്ക് കൂജനം എന്ന് ശബ്ദമുണ്ടാക്കാറുണ്ട്. കുളക്കോഴിയുടെ ദേഹം മങ്ങിയ കറുപ്പ് നിറവും മുഖം, കഴുത്തിന്റെ കീഴ്ഭാഗം, മാറിടം എന്നിവ തൂവെള്ളയുമാണ്. ചെറിയ വാലിനടിയിൽ തവിട്ടുനിറം കലർന്ന ചുവപ്പ് നിറം കാണാം. കുളക്കോഴി കുഞ്ഞുങ്ങൾക്ക് ആകെ കറുപ്പ് നിറമാണ്. [1]