കിൻ യാമേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dr. Yamei Kin

കിൻ യാമേയ് (, 1864 – മാർച്ച് 4, 1934) ചൈനയിൽ ജനിച്ച് അമേരിക്കൻ ഐക്യനാടുകളിൽ വളർന്ന ഒരു ഡോക്ടർ, ആശുപത്രി സംഘാടക, വിദ്യാഭ്യാസ വിദഗ്ദ, പോഷകാഹാര വിദഗ്ധ എന്നീ നിലകളിൽ പ്രശസ്തയായ സ്ത്രീയായിരുന്നു ചിൻ യാ-മെയ് അല്ലെങ്കിൽ ജിൻ യുൻമെയ് അല്ലെങ്കിൽ Y. മെയ് കിംഗ് ഇംഗ്ലീഷ്: Kin Yamei. ഒന്നാം ലോകമഹായുദ്ധസമയത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചറിലേക്ക് (യുഎസ്ഡിഎ) ടോഫു അവതരിപ്പിച്ചതിന്റെ ബഹുമതി യമേയ്ക്കാണ്.

ആദ്യകാലജീവിതം[തിരുത്തുക]

1864-ൽ ചൈനയിലെ നിങ്ബോയിലാണ് കിൻ യാമേയ് ജനിച്ചത്. അവളുടെ പിതാവ് റവ. കിംഗ് ലിംഗ്-യ്യൂ (ചിൻ ഡിംഗ്-യു), ഒരു ക്രിസ്ത്യൻ മാർഗ്ഗം കൂടിയ ആളായിരുന്നു. യമേയ്ക്ക് രണ്ട് വയസ്സുള്ളപ്പോൾ ഒരു കോളറ പകർച്ചവ്യാധി മൂലം യമേയ് അനാഥയായി; [1] അമേരിക്കൻ മിഷനറിമാരായ ഡിവി ബെഥൂൺ മക്കാർട്ടിയും ജുവാന എം നൈറ്റ് മക്കാർട്ടിയും അവളെ ദത്തെടുത്തു. അവളുടെ ചൈനീസ് പേര് ഉപയോഗിക്കാനും ചൈനീസ് ഭാഷയും ഇംഗ്ലീഷും പഠിക്കാനും അവർ അവളെ പ്രോത്സാഹിപ്പിച്ചു; യമേയ് ഇംഗ്ലീഷ്, ജാപ്പനീസ്, ഫ്രഞ്ച് എന്നീ ഭാഷകൾ സംസാരിക്കാൻ പഠിച്ചു. എലിസബത്ത് ബ്ലാക്ക്‌വെൽ സ്ഥാപിച്ച ന്യൂയോർക്ക് ഇൻഫർമറിയിലെ വിമൻസ് മെഡിക്കൽ കോളേജിൽ യമേയ് പഠിച്ചു, അവിടെ യമേയ് 1885 [2][3] ക്ലാസ്സിൽ ഏറ്റവും ഉയർന്ന റാങ്കോടെ ബിരുദം നേടി [4] . 1888 [5] ൽ അമേരിക്കയിൽ മെഡിക്കൽ ബിരുദം നേടിയ ആദ്യത്തെ ചൈനീസ് വനിതയായിരുന്നു യമേയ്. അവളുടെ നേട്ടത്തിന് സാക്ഷ്യം വഹിക്കാൻ ചൈനീസ് കോൺസുൾ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു. [6] യമേയ് ഫിലാഡൽഫിയയിലും വാഷിംഗ്ടൺ ഡി.സി.യിലും തുടർപഠനം നടത്തി, യമേയ് ഫോട്ടോഗ്രാഫിയും പഠിച്ചു, മെഡിക്കൽ സ്കൂളിൽ പഠിക്കുമ്പോൾ മെഡിക്കൽ ഫോട്ടോ-മൈക്രോഗ്രഫിയെക്കുറിച്ച് ഒരു ജേണൽ ലേഖനം പ്രസിദ്ധീകരിച്ചു. [7]

ഔദ്യോഗിക ജീവിതം[തിരുത്തുക]

Kin Yamei, from a 1905 publication.

1890 മുതൽ 1894 വരെ , ജപ്പാനിലെ കോബെയിൽ യമേയ് സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരു ആശുപത്രി നടത്തി, മലേറിയ ബാധിച്ച കിൻ അസുഖം മാറുന്നതു വരെ അവിടെ താമസിച്ചു. ടിൻസിനിലെ നഴ്‌സുമാരുടെ പരിശീലന പരിപാടി നടത്തിയിരുന്ന ഒരു വനിതാ ഹോസ്പിറ്റലിലെ സൂപ്രണ്ടും ആയിരുന്നു യമേയ്. [8] 1907-ൽ ഴിലിയിൽ സ്ത്രീകൾക്കായി നോർത്തേൺ മെഡിക്കൽ സ്കൂളും യമേയ് സ്ഥാപിച്ചു.

ചൈനീസ് സംസ്കാരം, സ്ത്രീകൾ, വൈദ്യശാസ്ത്രം എന്നിവയെക്കുറിച്ച് യമേയ് അമേരിക്കയിൽ പ്രഭാഷണം നടത്തുകയും ചെയ്തു [9] ഇതിൽ ലോസ് ഏഞ്ചൽസ് മെഡിക്കൽ അസോസിയേഷനുമായുള്ള ഒരു പ്രസംഗം, [10] കാർണഗീ ഹാളിലെ ഒരു പ്രസംഗം എന്നിവയും ഉൾപ്പെടുന്നു. [11] യമേയ് ഹോണോലുലുവിന്റെ ചൈനാ ടൗണിനെക്കുറിച്ച് ഒരു ലേഖനം ഓവർലാൻഡ് മാസികയിലും (1902), സോയാബീനുകളെക്കുറിച്ചുള്ള ഒരു ലേഖനം ന്യൂയോർക്ക് ട്രിബ്യൂണിലിലും (1904) പ്രസിദ്ധീകരിച്ചു. ഒന്നാം ലോകമഹായുദ്ധകാലം യമേയ് അമേരിക്കയിൽ സോയാബീനുകളുടെ മറ്റ് ഉപയോഗങ്ങളിലും യുഎസ്ഡിഎയുമായി ചേർന്ന് പ്രവർത്തിച്ചു ചെലവഴിച്ചു അമേരിക്കൻ ഭക്ഷ്യ ശാസ്ത്രജ്ഞർക്ക് ടോഫു പരിചയപ്പെടുത്തികൊറ്റുത്തത് അവരായിർന്നു. [12] 1904-ൽ ന്യൂയോർക്ക് സിറ്റിയിൽ നടന്ന ഒരു അന്താരാഷ്ട്ര സമാധാന സമ്മേളനത്തെ യമേയ് അഭിസംബോധന ചെയ്തു. [13]

കിൻ യാമേ 1894-ൽ ജപ്പാനിൽ വെച്ച് ഹിപ്പോളിറ്റസ് ലെയ്‌സോള അമഡോർ എക്ക ഡ സിൽവയെ വിവാഹം കഴിച്ചു. മിസ്റ്റർ ഡാ സിൽവ ഹോങ്കോങ്ങിൽ ജനിച്ച ഒരു വ്യാപാരിയും വ്യാഖ്യാതാവുമാണ്. [14] 1904 [15] ൽ യമേയ് വിവാഹമോചനം നേടി. യമേയ്ക്ക് 1895-ൽ ഹവായിയിലെ ഹോണോലുലുവിൽ ജനിച്ച അലക്സാണ്ടർ എന്നൊരു മകനുണ്ടായിരുന്നു,. 1918-ൽ ഫ്രാൻസിലെ ഒന്നാം ലോകമഹായുദ്ധത്തിൽ ഒരു അമേരിക്കൻ പട്ടാളക്കാരനായി സെവനം ചെയ്ത അദ്ദേഹം മരിച്ചു, "അലക്സാണ്ടർ എ. കിൻ" എന്ന പേരിൽ ആർലിംഗ്ടൺ നാഷണൽ സെമിത്തേരിയിൽ അടക്കം ചെയ്തു. പിന്നീട് കിൻ യാമേ ചൈനയിലേക്ക് മടങ്ങി ബെയ്ജിംഗിൽ അവസാന കാലം ചിലവഴിച്ചു, 1934-ൽ ന്യുമോണിയ ബാധിച്ച് 70 വയസ്സുള്ളപ്പോൾ മരിച്ചു. [16]

റഫറൻസുകൾ[തിരുത്തുക]

  1. "The Chinese-Born Doctor Who Brought Tofu to America". Smithsonian Magazine (in ഇംഗ്ലീഷ്). Retrieved 2020-03-26.
  2. Untitled news item, Hospital Gazette and Students' Journal (June 20, 1885): 193.
  3. Biography at SoyInfo Center
  4. Untitled news item, China Medical Missionary Journal (September 1887): 137.
  5. "TR Center - Dr. Kin Yamei, the Chinese immigrant experience, and the future of tofu". www.theodorerooseveltcenter.org. Retrieved 2020-03-26.
  6. Untitled news item, Hospital Gazette and Students' Journal (June 20, 1885): 193.
  7. William Shurtleff and Akiko Aoyagi, Biography of Yamei Kin M.D. (1864-1934), (Also Known as Jin Yunmei), the First Chinese Woman to Take a Medical Degree in the United States (1864-2016) (Soyinfo Center 2016). ISBN 9781928914853
  8. "Chinese Women Doctors" New York Times (July 21, 1915): 20.
  9. "Dr. Yamei Kin, China's Foremost Woman Physician, Now in U. S." Arizona Daily Star (February 26, 1911): 9. via Newspapers.comopen access publication - free to read
  10. "Chinese Woman Physician, Dr. Yamei Kin, To Lecture" Los Angeles Herald (February 23, 1902): 12.
  11. "Chinese Preparing to End Japan's Grip" New York Times (November 28, 1915): 6.
  12. "Woman Off to China as Government Agent to Study Soybean" New York Times (June 10, 1917): 65.
  13. "Little Oriental Lady Who Won Peace Conference" New York Times (October 16, 1904): 9.
  14. "Chinese Woman Doctor" Newton Daily Republican (November 20, 1896): 4. via Newspapers.comopen access publication - free to read
  15. "Cathay Meets American Law" San Francisco Call (August 13, 1904): 14. via Newspapers.comopen access publication - free to read
  16. William Shurtleff and Akiko Aoyagi, Biography of Yamei Kin M.D. (1864-1934), (Also Known as Jin Yunmei), the First Chinese Woman to Take a Medical Degree in the United States (1864-2016) (Soyinfo Center 2016). ISBN 9781928914853
"https://ml.wikipedia.org/w/index.php?title=കിൻ_യാമേയ്&oldid=3840218" എന്ന താളിൽനിന്ന് ശേഖരിച്ചത്