കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2014 നവംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

.....ദൂരദർശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തി ഗലീലിയോ ആണെന്ന്

.....ശുക്രന്‌ ചന്ദ്രന്റേതുപോലെ വൃദ്ധിക്ഷയങ്ങൾ ഉള്ളതായി കണ്ടെത്തിയത് ഗലീലിയോ ആണെന്ന്

.....അലക്സാൻഡ്രിയാ നിരീക്ഷണ നിലയത്തിലെ ജ്യോതിശ്ശാസ്ത്രജ്ഞരിൽ ഒടുവിലത്തെ ആളായിരുന്നു ടോളമി എന്ന്

....ആദ്യമായി പ്രധാനപ്പെട്ട ഖഗോളവസ്തുക്കളെ ചേർത്ത് പട്ടികയുണ്ടാക്കിയത് ചാൾസ് മെസ്യേയ് ആണെന്ന്

.....ധൂമകേതുക്കളിൽ ഒരു വിഭാഗത്തിന്റെ ഉറവിടമായി സൂര്യനിൽനിന്നും വളരെ അകലെയായി ഒരു വൻ മേഘം സ്ഥിതിചെയ്യുന്നുവെന്ന സിദ്ധാന്തം അവതരിപ്പിച്ച ജ്യോതിശാസ്ത്രജ്ഞനാണ് ജാൻ ഹെൻട്രിക് ഊർട്ട് എന്ന്