കരിമ്പൻ കാടക്കൊക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കരിമ്പൻ കാടക്കൊക്ക് | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Charadriiformes |
| കുടുംബം: | Scolopacidae |
| ജനുസ്സ്: | Tringa |
| വർഗ്ഗം: | T. ochropus |
| ശാസ്ത്രീയ നാമം | |
| Tringa ochropus Linnaeus, 1758 |
|
കൊക്ക് വിഭാഗത്തിൽ പെട്ട് ഒരു പക്ഷിയാണ് കരിമ്പൻ കാടക്കൊക്ക്. ഇംഗ്ലീഷിലെ പേർ Green Sandpiper എന്നാണ് പേര്. ഇരുണ്ട പച്ചകലർന്ന തവിട്ടുനിറത്തിലുള്ള മേൽഭാഗവും ചിറകുകളും ആണിതിനുള്ളത്. ചാരനിറത്തിലുള്ള തലയും മാറിടവും ചെറിയ കൊക്കും കാലുകളും ഇരുണ്ടനിറത്തിലാണുള്ളത് . അടിവശം വെളുത്ത നിറം. ചെറിയ വാൽ, നീണ്ട കനം കുറഞ്ഞകൊക്ക്. ശരീരത്തിനുപുറത്ത് തൂവലുകളിൽ വെള്ളനിറത്തിൽ കുത്തുകളുണ്ട്. ദേശാടനം നടത്തുന്ന പക്ഷിയാണിത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ആഫ്രിക്കയിലും തെക്കുകിഴക്കേഷ്യയിലും ശിശിരകാലത്ത് ഈ പക്ഷി എത്തിച്ചേരാറുണ്ട്.
പുഴുക്കൾ, മത്സ്യം, ഒച്ച് എന്നിവയാണ് ഭക്ഷണം.
പ്രജനനം[തിരുത്തുക]
മറ്റു പക്ഷികളുടെ മരത്തിലുള്ള കൂടുകളിളാണ് മുട്ടയിടുന്നത്. 2 മുതൽ 4 മുട്ടകൾ വരെയിടും. മുട്ടവിരിയാൻ മൂന്നാഴ്ചവരെയെടുക്കും.
അവലംബം[തിരുത്തുക]
- ↑ BirdLife International (BLI) (2008). Tringa ochropus. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 6 June 2009.
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്