കപില വത്സ്യായൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കപില വത്സ്യായൻ

ഭാരതീയ കല, വാസ്തുവിദ്യ, നൃത്തം തുടങ്ങിയ മേഖലകളിലെ പാണ്ഡിത്യംകൊണ്ട് പ്രശസ്തയാണ് ഡോ. കപില വത്സ്യായൻ. (ജനനം: 25 ഡിസംബർ 1928). ഇദ്ദേഹം മുൻ രാജ്യസഭാ അംഗവുമായിരുന്നു.

മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തരം ബിരുദം നേടിയ കപില ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്നുമാണ് ഗവേഷണബിരുദമെടുത്തത്. സ്വയർ ആൻഡ് സർക്കിൾ ഓഫ് ഇന്ത്യൻ ആർട്സ്, ഭരത: ദി നാട്യശാസ്ത്ര, മാത്രാലക്ഷണം തുടങ്ങിയ അനവധി പ്രസിദ്ധകൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സിന്റെ സ്ഥാപക ഡയറക്ടർ, ഭാരതസർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം, കലാ-സാംസ്കാരിക വകുപ്പ് എന്നിവിടങ്ങളിൽ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചു. ഈ പദവികളിലിരുന്നുകൊണ്ട് അനവധി പരിപാടികൾ സംഘടിപ്പിക്കുവാനും സ്ഥാപനങ്ങൾ ആരംഭിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു.[1]

2006 -ൽ കുറച്ചുകാലവും 2007 -ഏപ്രിൽ മുതൽ 2012 ഫെബ്രുവരിവരെയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കൃതികൾ[തിരുത്തുക]

  • സ്വയർ ആൻഡ് സർക്കിൾ ഓഫ് ഇന്ത്യൻ ആർട്സ്
  • ഭരത: ദി നാട്യശാസ്ത്ര
  • മാത്രാലക്ഷണം

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മവിഭൂഷൺ (2011)[2]
  • സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (1970)
  • രാജീവ്ഗാന്ധി സദ്ഭാവനാ അവാർഡ് (2000)[3]

അവലംബം[തിരുത്തുക]

  1. http://www.alibris.com/search/books/author/Kapila-Vatsyayan/aid/5210612
  2. Ministry of Home Affairs (25 January 2011). Padma Awards Announced. Press release. ശേഖരിച്ച തീയതി: 25 January 2011.
  3. "Secularism under assault, says Sonia". The Hindu. August 21, 2001. 

പുറം കണ്ണികൾ[തിരുത്തുക]


Persondata
NAME Vatsyayan, Kapila
ALTERNATIVE NAMES
SHORT DESCRIPTION Indian scholar
DATE OF BIRTH 25 December 1928
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"http://ml.wikipedia.org/w/index.php?title=കപില_വത്സ്യായൻ&oldid=1975589" എന്ന താളിൽനിന്നു ശേഖരിച്ചത്