കണ്ട്ല
| കണ്ട്‌ല | |||
|
|
|||
| രാജ്യം | |||
| സംസ്ഥാനം | ഗുജറാത്ത് | ||
| ജില്ല(കൾ) | കച്ച് | ||
| ജനസംഖ്യ | 0 (2001) | ||
| സമയമേഖല | IST (UTC+5:30) | ||
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 3 m (10 ft) |
||
|
കോഡുകൾ
|
|||
സ്ഥാനം: 23°02′N 70°13′E / 23.03°N 70.22°E ഗുജറാത്ത് സംസ്ഥാനത്ത് കച്ച് ഉൾക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു തുറമുഖപട്ടണമാണ് കണ്ട്‌ല[1].
തുറമുഖം [തിരുത്തുക]
കച്ച് മേഖലയിലെ വ്യാപാരാവശ്യങ്ങൾ നിറവേറ്റുന്നതിന് 1933-ലാണ് കണ്ട്‌ലയിൽ ഒരു ചെറിയ തുറമുഖം സ്ഥാപിച്ചത്. 1946-ഓടെ ബോംബെ തുറമുഖത്തെ സമ്മർദ്ധം കുറക്കുന്നതിന് പടിഞ്ഞാറൻ തീരത്ത് ഒരു പുതിയ തുറമുഖത്തിന്റെ ആവശ്യകത വർദ്ധിച്ചു. 1947-ലെ ഇന്ത്യ-പാകിസ്താൻ വിഭജനത്തോടെ കറാച്ചി പാകിസ്താന്റെ ഭാഗമായതിനാൽ വടക്കു പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള സാധനങ്ങൾ കടത്തുന്നതിന് വിദൂരമായ ബോംബെ അല്ലാതെ മറ്റൊരു തുറമുഖം ഇല്ലാതായി. അങ്ങനെ 1949-ൽ കണ്ട്‌ലയുടെ വികസനത്തിനായുള്ള പണികൾ തുടങ്ങി. 1952-ൽ പുതിയ തുറമുഖത്തിന്റെ തറക്കല്ലിടുകയും അഞ്ചു വർഷങ്ങൾക്കു ശേഷം തുറമുഖം ഔദ്യോഗികമായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു[1].
ഇന്ന് കണ്ട്ല ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട തുറമുഖമാണ് 2006-2007 സാമ്പത്തികവർഷം അഞ്ചു കോടിയിലധികം ടൺ ചരക്ക് ഇവിടെ കൈകാര്യം ചെയ്തു[2].
അവലംബം [തിരുത്തുക]
- ↑ 1.0 1.1 HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 107.
- ↑ http://www.ipa.nic.in/kandla_news.htm (accessed on 2009-03-18)