കടുങ്കോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടുങ്കോൻ
പാണ്ഡ്യാധിരാജ

കടുങ്കോൻ
ഭരണകാലം 590–620 സി.ഇ
പിൻഗാമി മാരവർമ്മൻ അവനിസുലാമണി
മക്കൾ
മാരവർമ്മൻ അവനിസുലാമണി
മതം ഹിന്ദുമതം

കടുങ്കോൻ ( 590-620 സി.ഇ) ദക്ഷിണേന്ത്യയിലെആദ്യകാല പാണ്ഡ്യരാജാവ് ആയിരുന്നു. ദക്ഷിണേന്ത്യയിലെ പാണ്ഡ്യ രാജവംശത്തെ പുനരുജ്ജീവിപ്പിച്ചതിനാണ് അദ്ദേഹം പ്രധാനമായും ഓർമ്മിക്കപ്പെടുന്നത്. പല്ലവ രാജാവായ സിംഹവിഷ്ണുവിനൊപ്പം (ക്രി.വ. 560–80 / 555–90), കളഭ്രരുടെ ഭരണം അവസാനിപ്പിച്ച് ദക്ഷിണേന്ത്യയിൽ ഒരു പുതിയ കാലഘട്ടത്തിനു തുടക്കം കുറിക്കാനും കടുങ്ങോൻ കാരണക്കാരനായി. [1]

കടുങ്കോന്റെ സ്ഥാനപ്പേരു "പാണ്ഡ്യാധിരാജ" എന്നായിരുന്നു [2] അദ്ദേഹത്തിന്റെ തലസ്ഥാനം മധുരയായിരുന്നു . അദ്ദേഹത്തിന് ശേഷം മകൻ മാരവർമൻ അവനിസുലാമണി അധികാരത്തിലെത്തി. [3]

കാലഘട്ടം[തിരുത്തുക]

ആർ‌.സി. മജുംദാർ ഉൾപ്പെടെയുള്ള മിക്ക ചരിത്രകാരന്മാരുടേയും അഭിപ്രായത്തിൽ കടുങ്കോന്റെ ഭരണകാലഘട്ടം 590–620 സി.ഇ എന്നാണ്. [4] [5] [6] [7]

വെൽവികുടി ദാനം[തിരുത്തുക]

സംഘസാഹിത്യത്തിൽ പരാമർശിക്കുന്ന ആദ്യകാലപാണ്ഡ്യ രാജവംശത്തിലെ അവസാനത്തെ അറിയപ്പെടുന്ന രാജാവായിരുന്നു ഉഗ്രപ്പെരുവാലുഡി. [8]കളഭ്രരുടെ ഭരണകാലത്ത് ഈ രാജവംശത്തെക്കുറിച്ചുള്ള അറിവുകൾ ലഭ്യമല്ല.

കളഭ്രരുടെ ഭരണത്തിനുശേഷം അറിയപ്പെടുന്ന ആദ്യ പാണ്ഡ്യൻ രാജാവാണ് കടുങ്കോൻ. [8] അദ്ദേഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. [9] പാണ്ഡ്യ രാജാവായ പരാന്തക നെടുഞ്ചടിയ്യന്റെ (നെഡുഞ്ചെഴിയൻ) വെൽവികുടി ലിഖിതത്തിൽ നിന്നാണ് കടുങ്കോനെക്കുറിച്ചുള്ള കൂടുതൽ അറിവ് ലഭിക്കുന്നത്. ഈ ലിഖിതമനുസരിച്ച്, കടുങ്ങോൻ നിരവധി തലവന്മാരെ പരാജയപ്പെടുത്തുകയും "ശത്രുക്കളുടെ ശോഭയുള്ള നഗരങ്ങളെ" നശിപ്പിക്കുകയും ചെയ്തു. [3] [10] ഈ ലിഖിതത്തിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് കളഭ്രന്മാരിൽ നിന്ന് പാണ്ഡ്യ രാജ്യത്തെ മോചിപ്പിക്കുകയും "കളഭ്രന്മാരുടെ ഇരുണ്ട മേഘങ്ങളിൽ നിന്ന് ഉന്മേഷദായകമായ സൂര്യനായി" ഉയർന്നുവരുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം എന്നാണ്. [11] കളഭ്രന്മാരെ ( അവർ ജൈനമതക്കാരോ ബുദ്ധമതക്കാരോആണെന്നു കരുതപ്പെടുന്നു ) പരാജയപ്പെടുത്തിയത് ബ്രാഹ്മണമതത്തിന്റെ വിജയമായി പ്രശംസിക്കപ്പെട്ടു. [12]

അവലംബം[തിരുത്തുക]

  1. Majumdar, Ramesh Chandra (1987) [1968]. Ancient India. Motilal Banarsidass. p. 395. ISBN 978-81-208-0436-4. OCLC 3756513.
  2. Sastri, K A Nilakanta (1964). The Culture and History of the Tamils. K.L. Mukhopadhyay. p. 20. OCLC 17907908.
  3. 3.0 3.1 Chopra, Pran Nath; T.K. Ravindran; N. Subrahmanian (2003) [1979]. History of South India. S. Chand & Company Ltd. p. 79. ISBN 81-219-0153-7. OCLC 6357526.
  4. Sen, Sailendra (2013). A Textbook of Medieval Indian History. Primus Books. p. 45-46. ISBN 978-9-38060-734-4.
  5. Majumdar, Ramesh Chandra; Achut Dattatraya Pusalker; Asoke Kumar Majumdar (1977). The History and Culture of the Indian People. Bharatiya Vidya Bhavan. p. 267. OCLC 59089562.
  6. Perera, L. H. Horace; M Ratnasabapathy (1954). Ceylon & Indian history from early times to 1505 A.D. Colombo: W.M.A. Wahid. p. 161. OCLC 12935788.
  7. Pollock, Sheldon Ivan (2003). Literary Cultures in History: Reconstructions from South Asia. University of California Press. pp. 306. ISBN 978-0-520-22821-4. OCLC 46828947.
  8. 8.0 8.1 N. Subrahmanian 1962, പുറം. 115.
  9. Tripathi, Rama Shankar (1999) [1942]. History of Ancient India. Motilal Banarsidass. pp. 483. ISBN 978-81-208-0018-2. OCLC 43890119.
  10. Rao Bahadur H. Krishna Sastri, ed. (1983) [1924]. Epigraphia Indica Vol. XVII. Archaeological Survey of India. pp. 291–309.
  11. Padmaja, T. (2002). Temple of Krishna in South India: History, Art and Traditions in Tamilnadu. Abhinav Publications. pp. 44. ISBN 978-81-7017-398-4. OCLC 52039112.
  12. Ramaswamy, Vijaya (1997). Walking Naked: Women, Society, Spirituality in South India. Indian Institute of Advanced Study. p. 69. ISBN 978-81-85952-39-0. OCLC 37442864.
"https://ml.wikipedia.org/w/index.php?title=കടുങ്കോൻ&oldid=3999244" എന്ന താളിൽനിന്ന് ശേഖരിച്ചത്