ഓപാബിനിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഓപാബിനിയ Temporal range: Middle Cambrian |
|
|---|---|
| Fossil specimen on display at the Smithsonian in Washington, D.C. | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Stem-group: | ആർത്രോപോഡ |
| Class: | †Dinocaridida |
| Order: | †Radiodonta |
| Family: | †Opabiniidae |
| Genus: | †Opabinia Walcott, 1912 |
| ശാസ്ത്രീയ നാമം | |
| Opabinia regalis Walcott, 1912 |
|
കാംബ്രിയൻ കാലത്ത് ജീവിച്ചിരുന്ന ഒരു കടൽ ജിവിയാന്നു ഓപാബിനിയ. ഇരുപതിൽ താഴെ പുർണ്ണ ഫോസ്സിൽ മാത്രമാണ് ഇപ്പോൾ കിട്ടിയിട്ടുള്ളത്. ഇവയ്ക്ക് അഞ്ചു കണ്ണുകൾ ഉണ്ടായിരുന്നു. ഇവ ആർത്രോപോഡകളുടെ പൂർവ്വികരാണ് എന്ന് പറയപ്പെടുന്നു. കടലിന്റെ അടിത്തട്ടിൽ ആയിരിക്കണം ഇവ ജീവിച്ചിരുന്നത് എന്ന് കരുതുന്നു.
[തിരുത്തുക] ശരീര ഘടന
വളരെ വിചിത്രമായ ശരീരഘടനയായിരുന്നു ഇവയ്ക്ക്. തല മുതൽ വാൽ വരെ ഏകദേശം 4 - 7 സെ.മീ. ആണ് ഇവയുടെ നീളം. ചിത്രശലഭങ്ങളിലും മറ്റും കാണുന്ന തരം കുഴൽ പോലെയുള്ള വായ് ആയിരുന്നു ഇവയ്ക്ക്, ഇവയുടെ ശരീരത്തിന്റെ മുന്നിൽ ഒന്ന് നീളം ഈ കുഴലിനുണ്ടായിരുന്നു. ഈ കുഴൽ പിടിക്കുന്ന ഭക്ഷണം കഴിക്കാൻ തലക്ക് അടിയിൽ പുറകിലേക്ക് വായ സ്ഥിതിചെയ്യുന്നു.