ഒറ്റാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിൽ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ഒരു നാടൻ ഉപകരണമാണ് ഒറ്റാൽ അഥവാ ഒറ്റൽ. തോട്, ചെറിയ പുഴ, വയൽ എന്നിങ്ങനെ ആഴം കുറഞ്ഞയിടങ്ങളിൽ മൽസ്യബന്ധനത്തിന്‌ ഇതുപയോഗിക്കുന്നു[1].

മുള വർഗ്ഗത്തിൽപ്പെട്ട ഒട്ടലിന്റെ തണ്ടുകൾ കൊണ്ടാണ് ഇവ നിർമ്മിക്കുന്നത്. രണ്ടറ്റവും തുറന്ന ഒരു കൂടയുടെ ആകൃതിയാണിതിന്. ഇതിന്റെ മുകളിലെ അറ്റം കയർ വരിഞ്ഞുകെട്ടി ബലപ്പെടുത്തിയിരിക്കും. ഇത് കൈയിൽ കൊണ്ടുനടന്നാണ് മീൻ പിടിക്കുന്നത്. വെള്ളത്തിൽ ചെളിയിലേക്ക് ഇത് ഉറപ്പിച്ച ശേഷം ഉള്ളിൽ അകപ്പെടുന്ന മത്സ്യങ്ങളെ മുകൾഭാഗത്തുകൂടി കൈയിട്ടു പിടികൂടുന്നു. ഇതുപയോഗിച്ച് മീൻ പിടിക്കുവാൻ അല്പം വൈദഗ്ദ്ധ്യം ആവശ്യമാണ്. മീൻ നിക്ഷേപിക്കുവാൻ ഓലകൊണ്ട് തയ്യാറാക്കിയ സഞ്ചി പോലെ തോന്നിക്കുന്ന ഒരു കൂടയുണ്ടാകും. ഈ കൂടയുടെ മുകൾഭാഗം അല്പം ബലം ഉപയോഗിച്ചു മാത്രമേ തുറക്കാൻ കഴിയൂ എന്നതിനാൽ മീനുകൾ ചാടിപ്പോകാതിരിക്കാൻ സഹായിക്കുന്നു.

കൂടുതൽ ആഴമുള്ള സ്ഥലങ്ങളിൽ ഇതുപയോഗിച്ച് മീൻപിടിക്കുക ബുദ്ധിമുട്ടാണ്.

പുറത്തുള്ള ചിത്രങ്ങൾ[തിരുത്തുക]

1.http://www.naturemagics.com/photo/devoo/ottal-fishcatching-device.shtm

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2009-04-01.
"https://ml.wikipedia.org/w/index.php?title=ഒറ്റാൽ&oldid=3627085" എന്ന താളിൽനിന്ന് ശേഖരിച്ചത്