എ.എം.ഡി.
| തരം | Public (NYSE: AMD) |
|---|---|
| സ്ഥാപിക്കപ്പെട്ടത് | 1969 |
| സ്ഥാപകൻ | W. Jerry Sanders III എഡ്വിൻ ജെ. ടേണി Additional co-founders |
| ആസ്ഥാനം | കാലിഫോർണിയ, അമേരിക്ക |
| Area served | Worldwide |
| പ്രധാന ആളുകൾ |
Derrick R. Meyer Héctor De J. Ruiz (Executive Chairman) |
| വ്യവസായം | സെമികണ്ടക്ടർ |
| Products | മൈക്രോപ്രോസസർ മദർബോർഡ് ചിപ്സെറ്റ് ഗ്രാഫിക്സ് പ്രോസസർ ഡിജിറ്റൽ ടെലിവിഷൻ ഡീകോഡർ ചിപ്പ് ഹാൻഡ്ഹെൽഡ് മീഡിയ ചിപ്സെറ്റ് |
| വരുമാനം | US$6.013 billion (2007) |
| ആകെ വരുമാനം | |
| തൊഴിലാളികൾ | 16,420 (2008) |
| വെബ്‌സൈറ്റ് | AMD.com |
കാലിഫോർണിയ ആസ്ഥാനമായ ഒരു അമേരിക്കൻ മൾട്ടിനാഷണൽ സെമികണ്ടക്ടർ കമ്പനിയാണ് അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് അഥവാ എ.എം.ഡി.. സെർവറുകള്‍, വർക്ക് സ്റ്റേഷനുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ എന്നിവയ്ക്ക് വേണ്ടിയുള്ള മൈക്രോപ്രോസ്സസറുകൾ, മദർബോർഡ് ചിപ്സെറ്റുകൾ, ഗ്രാഫിക് പ്രോസ്സസറുകൾ എന്നിവയാണ് ഈ കമ്പനിയുടെ മുഖ്യ ഉത്പന്നങ്ങൾ.
X86 ആർക്കിടെക്ചറിൽ ഇന്റൽ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ മൈക്രോപ്രോസ്സസർ വിതരണക്കാരാണ് എഎംഡി.[1]റവന്യൂ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 9-ം സ്ഥാനമാണ് എഎംഡിക്കുള്ളത്.[2]
ഉള്ളടക്കം |
[തിരുത്തുക] വ്യവസായ ചരിത്രം
ജെറി സാൻഡേഴ്സും മറ്റുള്ളവരും ചേർന്ന് അഡ്വാൻസ്ഡ് മൈക്രോഡിവൈസസ് എന്ന പേരിൽ 1969 മേയ് 1- ന് കമ്പനി തുടങ്ങി. 1975 ആയപ്പോൾ ലോജിക് ചിപ്പുകളുടെയും റാം ചിപ്പുകളുടെയും വിപണനത്തിലേക്ക് കടന്നു. അതേ വർഷം തന്നെ ഇന്റൽ 8080 മൈക്രോപ്രോസ്സസറിന്റെ റിവേഴ്സ് എൻജിനീയറിങ്ങ് പതിപ്പ് പുറത്തിറക്കി. ഈ കാലയളവിൽ തന്നെ എ.എം.ഡി. ബിറ്റ്-സ്ലൈസ് പ്രോസ്സസർ ശ്രേണി കൊണ്ടുവന്നു. ഗ്രാഫിക്സിലും ഓഡിയോ ഡിവൈസുകളിലും കടന്നു.
2006 ജൂലൈ 24 ന് എടിഐ ടെക്നോളജീസിനെ എറ്റെടുക്കുകയാണെന്ന് എ.എം.ഡി. പ്രഖ്യാപിച്ചു.
[തിരുത്തുക] മൈക്രോപ്രോസ്സസർ വ്യവസായ ചരിത്രം
[തിരുത്തുക] ഐബിഎം പിസിയും X86 ആർക്കിടെക്ചറും
8086, 8088 എന്നീ പ്രോസ്സസറുകളുടെ രണ്ടാമത്തെ ഉത്പാദകരാകുവാൻ 1982 ഫെബ്രുവരിയിൽ എ.എം.ഡി. ഇന്റലുമായി കരാർ ഒപ്പിട്ടു.
[തിരുത്തുക] K5, K6 and Athlon
1996 ൽ ഇറങ്ങിയ K5 ആണ് എ.എം.ഡി.യുടെ ആദ്യ X86 പ്രോസ്സസർ.[3]1996 ൽ എ.എം.ഡി. NexGen സാങ്കേതിക വിദ്യ സ്വന്തമാക്കി.
[തിരുത്തുക] മൊബൈൽ പ്ലാറ്റ്ഫോമുകൾ
എ.എം.ഡി. മൊബൈൽ കമ്പ്യൂട്ടിങ്ങിനെ ലക്ഷ്യമാക്കി 2003 ൽ ഒരു പ്ലാറ്റ്ഫോം തുടങ്ങി. പക്ഷേ പരസ്യത്തിന്റെയും ഓഫറുകളുടെയും കുറവു മൂലം വളരെ കുറച്ച് മാത്രമേ ഈ പ്ലാറ്റ്ഫോം പ്രചാരം നേടിയുള്ളു. മൊബൈൽ Athlon 64 അല്ലെങ്കിൽ മൊബൈൽ സെംപ്രോൺ പ്രോസ്സസറുകൾ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു.
[തിരുത്തുക] അവലംബം
- ↑ "great AMD vs. Intel battle: the dual-core duel of 2005". By Kevin Krewell. http://www.mdronline.com/mpr_public/editorials/edit19_13.html.
- ↑ "Semiconductor market declines less than expected". iSuppli. നവംബർ 23, 2009. http://www.isuppli.com/News/Pages/Semiconductor-Market-Declines-Less-Than-Expected-Samsung-Shines-in-2009.aspx.
- ↑ "AMD K5". CPU-INFO.COM. http://www.cpu-info.com/index2.php?mainid=html/cpu/amdk5.php, ശേഖരിച്ചത്: 2007-07-11.
- AMD: 30 Years of Pursuing the Leader
- Cpu-collection.de AMD processor images and descriptions
- AMD goes dual-core
- Why AMD-MHz don't equal Intel-MHz
- AMD's most recent conference call transcripts
- A look at AMD's manufacturing process technologies