എൻ.പി. പ്രദീപ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഇന്ത്യൻ ഫുട്ബോൾ താരമാണ് നടുപ്പറമ്പിൽ പാപ്പച്ചൻ പ്രദീപ്. ഇന്ത്യൻ ഫുട്ബോൾ ടീമംഗം, മുൻ ഇന്ത്യൻ ജുനിയർ ടീം നായകൻ, കേരളാ ഫുട്ബോൾ ടീമംഗം. 2007-ലെ നെഹ്രു കപ്പ് ഫൈനലിൽ സിറിയക്കെതിരെ ഇന്ത്യയുടെ വിജയഗോൾ നേടി. മുംബൈയിലെ മഹീന്ദ്രാ യുണൈറ്റഡിന്റെ കളിക്കാരനാണ്. 2005 / 2006-ൽ നാഷണൽ ഫുട്ബാൾ ലീഗിൽ മഹീന്ദ്ര യുണൈറ്റഡിനുവേണ്ടി പ്രദീപ് കളിച്ചു. ഇന്ത്യൻ അണ്ടർ 23 ടീമിനെ കാപ്ടൻ ആയിരുന്നു പ്രദീപ്. ഇന്ത്യൻ ദേശീയ ഫുട്ബാൾ ടീമിൽ ഇന്നുള്ള ഏക കേരളീയനാണ് എൻ.പി. പ്രദീപ്.
[തിരുത്തുക] കുടുംബം
ഇടുക്കി ജില്ലയിലെ മൂലമറ്റം സ്വദേശി, അച്ഛൻ പരേതനായ പാപ്പച്ചൻ, അമ്മ സാവിത്രി,രണ്ടു സഹോദരിമാർ.