എൻ.പി. പ്രദീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pappachen Pradeep എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ.പി. പ്രദീപ്

ഒരു ഇന്ത്യൻ ഫുട്ബോൾ താരമാണ് നടുപ്പറമ്പിൽ പാപ്പച്ചൻ പ്രദീപ്. ഇന്ത്യൻ ഫുട്ബോൾ ടീമംഗം, മുൻ ഇന്ത്യൻ ജുനിയർ‍ ടീം നായകൻ‍, കേരളാ ഫുട്ബോൾ ടീമംഗം. 2007-ലെ നെഹ്രു കപ്പ് ഫൈനലിൽ‍ സിറിയക്കെതിരെ ഇന്ത്യയുടെ വിജയഗോൾ നേടി. മുംബൈയിലെ മഹീന്ദ്രാ യുണൈറ്റഡിന്റെ കളിക്കാരനാണ്‌. 2005 / 2006-ൽ നാഷണൽ ഫുട്ബാൾ ലീഗിൽ മഹീന്ദ്ര യുണൈറ്റഡിനുവേണ്ടി പ്രദീപ് കളിച്ചു. ഇന്ത്യൻ അണ്ടർ 23 ടീമിനെ കാപ്ടൻ ആയിരുന്നു പ്രദീപ്. ഇന്ത്യൻ ദേശീയ ഫുട്ബാൾ ടീമിൽ ഇന്നുള്ള ഏക കേരളീയനാണ് എൻ.പി. പ്രദീപ്.

കുടുംബം[തിരുത്തുക]

ഇടുക്കി ജില്ലയിലെ മൂലമറ്റം സ്വദേശി, അച്ഛൻ പരേതനായ പാപ്പച്ചൻ, അമ്മ സാവിത്രി,രണ്ടു സഹോദരിമാർ. ഭാര്യ - ബ്യുല മിൽഡ്രഡ് / ഭാര്യ പിതാവ് - ആനന്ദൻ ഐസക് / ഭാര്യ മാതാവ് - ഡാഫിനി ഷൈമലത / അളിയൻ - ബിനീഷ് പ്രിസ്റ്റിലി

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=എൻ.പി._പ്രദീപ്&oldid=3277536" എന്ന താളിൽനിന്ന് ശേഖരിച്ചത്