മൂലമറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂലമറ്റം
Map of India showing location of Kerala
Location of മൂലമറ്റം
മൂലമറ്റം
Location of മൂലമറ്റം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ഇടുക്കി
ഉപജില്ല തൊടുപുഴ
ഏറ്റവും അടുത്ത നഗരം തൊടുപുഴ
ലോകസഭാ മണ്ഡലം ഇടുക്കി
നിയമസഭാ മണ്ഡലം ഇടുക്കി
സമയമേഖല IST (UTC+5:30)

Coordinates: 9°47′0″N 76°51′0″E / 9.78333°N 76.85000°E / 9.78333; 76.85000 മൂലമറ്റം ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിലെ ഒരു ഗ്രാമവും അറക്കുളം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനവുമാണ്. തൊടുപുഴയിൽ നിന്നും 22 കിലോമീറാണ് ഇവിടേക്കുള്ള ദൂരം. വളരെ മനോഹര ഭൂപ്രകൃതിയാൽ അനുഗ്രതമായതിനാൽ മലയാള സിനിമാ വ്യവസായത്തിന്റെ ശ്രദ്ധാകേന്ദ്രമാണിവിടം. മൂന്നു വശങ്ങളും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്നതും അരുവികളാൽ നിറഞ്ഞതും, ഒരിക്കലും വറ്റാത്ത തൊടുപുഴയാറിന്റെ ഉത്ഭവസ്ഥാനവുമാണ്.

മൂലമറ്റം പവർ ഹൗസ്[തിരുത്തുക]

മൂലമറ്റം പവർ ഹൗസ് ഇൻഡ്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുതി ഉത്പാദന കേന്ദ്രങ്ങളിൽ (പവർ ഹൗസ്) ഒന്നാണ്. ഇടുക്കി ജലസംഭരണിയിൽ നിന്നും വെള്ളം ഭൂമിക്കടിയിലൂടെ വലിയ പൈപ്പുകളിൽ കൂടി മൂലമറ്റത്ത് എത്തിച്ച് ഏകദേശം 669.2 മിറ്റർ (2195 അടി) ഉയരത്തിൽ നിന്നും 6 ടർബൈനുളിലേക്കു വീഴിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഒരോ ടർബൈനുകളുടേയും ക്ഷമത 130 മെഗാവാട്ട് ആണ് മൊത്ത ഉത്പാദന ക്ഷമത 780 മെഗാവാട്ടാണ്. വൈദ്യുതോത്പാദനത്തിനു ശേഷം പുറന്തള്ളുന്ന ജലം ത്രിവേണി സംഗമത്തിൽ വെച്ച് തൊടുപുഴയാറിലേക്കു ചേരുന്നതിനാൽ ഒരിക്കലും വറ്റാത്ത പുഴ പേർ തൊടുപുഴയാറിനു ലഭിച്ചിരിക്കുന്നു. സുരക്ഷാ കാരണങ്ങളാൽ ഇവിടേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.

വിനോദ സഞ്ചാര കേന്ദ്രം[തിരുത്തുക]

മൂലമറ്റം തേക്കും കൂപ്പ്, ഇലപ്പള്ളി വെള്ളച്ചാട്ടം, ത്രിവേണി സംഗമം, തൂക്കുപാലം, നാടുകാണി മണ്ഡപം, തുമ്പിച്ചി വി. തോമാ ഗിരി, മലങ്കര ജലസംഭരണി, കുടയത്തൂർ മല, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളാൺ അടുത്തിള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൽ. ലോകത്തിലെ രണ്ടാമത്തേതും, ഏഷ്യയിലെ ഒന്നാമത്തെതും കമാന ജലസംഭരണിയായ ഇടുക്കി ജലസംഭരണി ഇവിടെനിന്നും 45 കിലോമീറ്റർ ദൂരത്തിലാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

പാഠശാലകൾ : ഐ.എച്ച്.ഇ.പി യു. പി സ്കൂൾ, ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ട്രി സ്കൂൾ, സെന്റ്. ജോർജ്ജ് യു.പി സ്കൂൾ, സേക്രട്ട് ഹാർട്ട് ഇംഗളീഷ് മീഡിയം ഹൈസ്കൂൾ,

കലാശാലകൾ : സെന്റ് ജോസഫ്സ് കോളേജ് അറക്കുളം ഇവിടെ നിന്നും 5 കി. മി. ദൂരത്തിലാണ്, ഇത് സി.എം.ഐ പാതിരിമാരാൽ 1980 സ്ഥാപിക്കപ്പെട്ട് നടന്നുവരുന്ന ഒരു വിദ്യഭ്യാസ സ്ഥാപനമാണ്. ഇവിടെ ബിരുദ പഠനവും ആംഗലേയ ഭാഷ, രസതന്ത്രം, വണികം, സാമൂഹ്യ പഠനം, സാമ്പത്തിക ശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദ പഠനം സാദ്യമാണ്.


ഇടുക്കി ജല വൈദ്യുതപദ്ധതിയുടെ ഭാഗമായുള്ള ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

"http://ml.wikipedia.org/w/index.php?title=മൂലമറ്റം&oldid=1913739" എന്ന താളിൽനിന്നു ശേഖരിച്ചത്